കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനാണോ ഒരു പ്രധാനമന്ത്രി പെരുമാറുക.. ട്യൂബ്‌ലൈറ്റ് പരിഹാസത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ വീണ്ടും കോണ്‍ഗ്രസ് ബിജെപി പോര്. കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ ട്യൂബ് ലൈറ്റ് പരാമര്‍ശത്തിന്റെ പേരിലാണ് സഭ വീണ്ടും കലുഷിതമായത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ തല്ലുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ഭരണപക്ഷം ആയുധമാക്കിയത്. കൈയ്യാങ്കളിയുടെ വക്കിലെത്തി നില്‍ക്കുകയാണ് പ്രതിഷേധം. സ്പീക്കര്‍ ഓം ബിര്‍ളയുടെ മുറിയില്‍ വെച്ചും പ്രതിഷേധം നടന്നു.

അതേസമയം ഇരുവരും തമ്മിലുള്ള പോര് കഴിഞ്ഞ ദിവസത്തെ നെഹ്‌റുവിനെതിരെയുള്ള പ്രസ്താവനയും കാരണമായെന്നാണ് സൂചന. നെഹ്‌റു പാകിസ്താനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ അനുതാപ സമീപനമാണ് സ്വീകരിച്ചതെന്നും, നെഹ്‌റു വര്‍ഗീയവാദിയാണോ എന്നും മോദി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചോദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയത്.

Recommended Video

cmsvideo
Rahul Gandhi Says Youth Will 'Start Beating PM Modi With Sticks in 6 Months | Oneindia Malayalam
രാഹുലിന്റെ മറുപടി

രാഹുലിന്റെ മറുപടി

മോദിയുടെ ട്യൂബ് ലൈറ്റ് പരാമര്‍ശത്തിന് കടുത്ത ഭാഷയില്‍ തന്നെയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. മോദി പ്രധാനമന്ത്രിയെ പോലെയല്ല പെരുമാറുന്നതെന്ന് രാഹുല്‍ പറഞ്ഞു. സാധാരണ ഒരു പ്രധാനമന്ത്രിക്ക് ഉന്നത നിലവാരമുണ്ടാകും. അദ്ദേഹം പെരുമാറുന്നത് നല്ല അന്തസ്സോടെയായിരിക്കും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ഇതൊന്നുമില്ല. അദ്ദേഹം സംസാരിക്കുന്നത് പ്രധാനമന്ത്രിയെ പോലെയല്ലെന്നും രാഹുല്‍ പറഞ്ഞു.

മോദി പറഞ്ഞത്

മോദി പറഞ്ഞത്

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ രാഹുല്‍ ഇടപെട്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്യൂബ് ലൈറ്റ് പരാമര്‍ശം ഉണ്ടായത്. ഇവിടെ ഞാന്‍ 40 മിനുട്ടോളമായി സംസാരിക്കുന്നു. പക്ഷേ പലര്‍ക്കും ഇതുവരെ കാര്യം മനസ്സിലായിട്ടില്ല. ഞാന്‍ പറയുന്നതിന്റെ കറന്റ് അവിടെ എത്താന്‍ വൈകുന്നുണ്ട്. നിരവധി ട്യൂബ് ലൈറ്റുകള്‍ ഇതേ പോലെയാണെന്നും മോദി പറഞ്ഞു. എന്നാല്‍ മോദിയുടെ പരിഹാസത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. മോദി അടിസ്ഥാന വിഷയങങളെ കുറിച്ച് സംസാരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി

ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളിലും മോദിക്കെതിരെ കോണ്‍ഗ്രസ് പരിഹാസങ്ങള്‍ ഉന്നയിച്ചു. ഒമര്‍ അബ്ദുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ രാജ്യത്ത് ഭൂകമ്പമുണ്ടാവുമെന്നും, കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെടുമെന്നും ഒമര്‍ പറഞ്ഞു. മെഹബൂബ പറഞ്ഞത് ഇന്ത്യ കശ്മീരിനെ വഞ്ചിച്ചെന്നും, 1947ല്‍ തെറ്റായ പക്ഷത്താണ് കശ്മീര്‍ ഇടംപിടിച്ചതെന്നും അവര്‍ പറഞ്ഞെന്നും മോദി പാര്‍ലമെന്റില്‍. എന്നാല്‍ മോദി വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന വെബ് സൈറ്റാണ് വായിക്കുന്നതെന്നും, അദ്ദേഹതതിന് ആകെയുള്ള ഡിഗ്രി വാടസാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നായത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

പാര്‍ലമെന്റിലെ ബഹളം

പാര്‍ലമെന്റിലെ ബഹളം

രാഹുലിന്റെ പരാമര്‍ശമാണ് ഇന്നും പാര്‍ലമെന്റില്‍ ചര്‍ച്ചയായത്. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ അപലപിക്കുന്നതായി കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയ്യാങ്കളിയിലേക്ക നീങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം മാണിക്ക ടാഗോര്‍ ട്രഷറി ബെഞ്ചിനടുത്തേക്ക് ഓടിയെത്തി ഹര്‍ഷ വര്‍ധനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബിജെപി അംഗങ്ങള്‍ ഇയാളെ പിടിച്ച് വെക്കുകയായിരുന്നു. കോണ്‍ഗ്രസ് എംപി ഹൈബി ഈഡനും ഇടപെടാന്‍ ശ്രമിച്ചെങ്കിലും തടയുകയായിരുന്നു.

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

രാഹുല്‍ പറഞ്ഞത് ഇങ്ങനെ

ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോട് മോദിക്ക വലിയ യോജിപ്പില്ല. കാരണം മോദിയുടെ രാഷ്ട്രീയത്തിന്റെ ശ്വാസവായുവാണ് തൊഴിലില്ലായ്മ. ദേശീയതയുടെ കാര്യത്തില്‍ മോദിക്ക് ആരും കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കേണ്ടതില്ല. പക്ഷേ തൊഴിലിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഒട്ടും അറിവില്ല. രാജ്യത്തെ യുവാക്കള്‍ അധികം വൈകാതെ തന്നെ അദ്ദേഹത്തെ തല്ലാന്‍ തുടങ്ങും. തൊഴിലില്ലാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മോദിക്ക് അതിലൂടെ മനസ്സിലാവുമെന്നും രാഹുല്‍ പറഞ്ഞു.

വിടാതെ പ്രധാനമന്ത്രി

വിടാതെ പ്രധാനമന്ത്രി

വര്‍ഷങ്ങളായി താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്റെ ശരീരം അടിയേല്‍ക്കക്കാന്‍ സജ്ജമാണെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ ആറ് മാസത്തിനുള്ളില്‍ അടിക്കാന്‍ തുടങ്ങുമെന്ന് പ്രതിപക്ഷം പറയുന്നു. എന്നാല്‍ ഞാന്‍ ചെയ്യുന്ന യോഗയിലെ സൂര്യനമസ്‌കാരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. തന്റെ ആരോഗ്യം ഇത്തരം മര്‍ദിക്കലുകളെ താങ്ങാന്‍ തയ്യാറാണെന്നും മോദി വ്യക്തമാക്കി. ഇതിനിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെയും മോദി പരിഹസിച്ചു. കോണ്‍ഗ്രസിന്റെ തൊഴിലില്ലായ്മ ബിജെപി ഒരിക്കലും അവസാനിപ്പിക്കാന്‍ പോകില്ലെന്നായിരുന്നു പരിഹാസം.

ലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറിലോക്‌സഭയില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങളുടെ കൈയ്യാങ്കളി; രാഹുല്‍-മോദി പോര് രൂപംമാറി

English summary
modi doesnt behave like prime minister says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X