Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം: നരേന്ദ്രമോദിയുടെ ജീവന് ഭീഷണി? പറയുന്നത് ഇന്ത്യയുടെ നോസ്റ്റര്‍ഡാമസ്?

ദില്ലി: രാജ്യവ്യാപകമായ നോട്ട് നിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണിയോ. മയക്കുമരുന്ന് മാഫിയയും തീവ്രവാദികളുമാണ് മോദിയുടെ ജീവന് ഭീഷണിയുയര്‍ത്തുന്നത്. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാണ് മോദിയുടെ നോട്ട് നിരോധനം - യോഗ ഗുരു ബാബ രാംദേവിന്റെതാണ് ഈ വാക്കുകള്‍.

Read Also: പോയി അക്കൗണ്ടന്‍സി പഠിച്ചിട്ട് വാ... നോട്ട് നിരോധനത്തെക്കുറിച്ച് ചോദിച്ചാല്‍ സംഘികളുടെ മറുപടി, എങ്ങനെ സഹിക്കും!

Read Also: അതിര്‍ത്തിയില്‍ പട്ടാളം ക്യൂ... സംഘികള്‍ക്ക് മാത്രമല്ല, നോട്ട് നിരോധനത്തെ കണ്ണുപൂട്ടി പിന്തുണച്ച സേവാഗിനും കിട്ടി പണി!

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി വഡോദരയില്‍ എത്തിയപ്പോഴാണ് ബാബ രാംദേവ് ഇക്കാര്യം പറഞ്ഞത്. നോട്ട് നിരോധനത്തോടെ പാകിസ്താനില്‍ നിന്നും എത്തുന്ന കള്ളനോട്ടുകളുടെ കഥ കഴിഞ്ഞിരിക്കുകയാണ്. ഈ നോട്ടുകള്‍ തീവ്രവാദികള്‍ക്ക നശിപ്പിച്ചുകളയേണ്ടിവന്നു. ഇതാണ് മോദിയെ കൊല്ലാനുള്ള കാരണം - ബാബ രാംദേവിന്റെ മുന്നറിയിപ്പിനോട് ആളുകള്‍ പ്രതികരിക്കുന്നത് രസകരമായിട്ടാണ്. അത് കൂടി കാണാം...

രാംദേവ് നോസ്റ്റര്‍ഡാമസോ

രാംദേവ് നോസ്റ്റര്‍ഡാമസോ

ബാബ രാംദേവ് ഇന്ത്യയുടെ നോസ്റ്റര്‍ഡാമസാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജയോ ഖാന്‍ എന്ന ഒരു റീഡര്‍ കമന്റ് ചെയ്തത്. ഇത്തരം പ്രവചനങ്ങളൊക്കെ നടത്തിയാല്‍ പിന്നെങ്ങെനെയാണ് ബാബാജിയെ ഇങ്ങനെ വിളിക്കാതിരിക്കുക എന്നതാണ് ചോദ്യം.

വേറൊന്തൊക്കെ ചെയ്യാം

വേറൊന്തൊക്കെ ചെയ്യാം

ഏയ് വ്യാജ ബാബാ.. നിങ്ങള്‍ക്ക് നിങ്ങളുടെ തട്ടിപ്പ് സാധനങ്ങള്‍ വിറ്റ് പൈസയുണ്ടാക്കാന്‍ നോക്കിയാല്‍ പോരേ. ബ്ലാക്ക് മണിയെക്കുറിച്ച് കുറെ പറഞ്ഞു ജനങ്ങളുടെ ദുരിതം കാണുന്നില്ലേ. ഇങ്ങനത്തെ ഓരോ വെളിപാടുകളും കൊണ്ട് വരല്ലേ പ്ലീസ്

എത്ര കള്ളപ്പണമുണ്ട്

എത്ര കള്ളപ്പണമുണ്ട്

ബാബാജീ എത്ര കള്ളപ്പണം നിങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. ബാങ്ക് നിങ്ങളെ തിരക്കി വന്നോ. അതോ നിങ്ങള്‍ ബാങ്കിലേക്ക് പോയോ എന്താണ് സംഭവിച്ചത്.

രാംദേവ് പേടിക്കേണ്ട

രാംദേവ് പേടിക്കേണ്ട

ബാബ രാംദേവ് പേടിക്കേണ്ട കാര്യമില്ല. മോദിയെയും ബി ജെ പിയെയും ചാക്കിട്ട് ഇഷ്ടം പോലെ നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞു. വിഷമിക്കേണ്ട ഒരു ദിവസം നിങ്ങളുടെ കള്ളപ്പണമെല്ലാം പിടിച്ച് നിങ്ങളെ ജയിലിലേക്ക് വിടും.

സിംപതിക്ക് വേണ്ടിയാണോ

സിംപതിക്ക് വേണ്ടിയാണോ

ബി ജെ പിയുടെ വക്താവ് സിംപതി പിടിച്ചുപറ്റാനുള്ള ശ്രമമാണോ നടത്തുന്നത്. പ്രധാനമന്ത്രിയാണ് രാജ്യത്ത് ഏറ്റവും സുരക്ഷാസൗകര്യമുളള ആള്‍. അത് മാത്രമല്ല നരേന്ദ്ര മോദി എന്തായാലും ഇത്തരം റിസ്‌കിന് നില്‍ക്കുകയുമില്ല - ഇങ്ങനെ പോകുന്നു കമന്റുകള്‍.

 മോദിക്ക് ഭീഷണിയുണ്ടോ

മോദിക്ക് ഭീഷണിയുണ്ടോ

നോട്ട് നിരോധനത്തിന് ശേഷം തന്റെ ജീവന്‍ തന്നെ അപായത്തിലായേക്കാം എന്ന തരത്തില്‍ നരേന്ദ്രമോദിയും പറഞ്ഞിരുന്നു. അവര്‍ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാലും ഞാന്‍ പിന്മാറുന്ന പ്രശ്‌നമില്ല - ആരാണ് ഈ അവര്‍ എന്ന് വെളിപ്പെടുത്താതെ മോദി പറഞ്ഞത് ഇങ്ങനെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+