മോദി ഫാക്ടര്‍ മങ്ങുന്നു... സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ സൂചന ഇങ്ങനെ.... ബിജെപിക്ക് ആശങ്ക
ദില്ലി: നരേന്ദ്ര മോദിയെ ആശ്രയിച്ചായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വപ്‌ന തുല്യമായ കുതിപ്പ് ബിജെപി നടത്തിയത്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തെളിയുന്ന ചിത്രം ബിജെപി ഇനി ഏറെ കാലം മോദിയെ ആശ്രയിക്കാതെ മുന്നോട്ട് പോകേണ്ടി വരുമെന്നാണ്. പ്രധാനമായും സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ പ്രഭാവം മങ്ങി തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഇപ്പോള്‍ യുവാക്കളെയും സാധാരണക്കാരെയും സ്വാധീനിക്കുന്നില്ല.
പ്രധാന വിഷയം കോണ്‍ഗ്രസിനെ മാത്രം കുറ്റംപ്പറഞ്ഞുള്ള അദ്ദേഹത്തിന്റെ രീതികള്‍ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ചതും ഈ വിഷയമായിരുന്നു. മോദി സംസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതില്‍ വന്‍ പരാജയമാണെന്ന് ഇവര്‍ വിലയിരുത്തുന്നു. രാജസ്ഥാനിലും ഇത് തന്നെയായിരുന്നു സ്ഥിതി. മോദിക്ക് ദേശീയ നേതാവെന്ന നിലയില്‍ സ്വീകാര്യതയുണ്ടെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പില്‍ അദ്ദേഹം അപ്രസക്തനാണ്.

മോദി മാത്രം പോര
മോദിയെ മാത്രം ലക്ഷ്യമിടുള്ള തിരഞ്ഞെടുപ്പ് തന്ത്രം ബിജെപിയെ ഇനി വിജയിപ്പിക്കില്ലെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ബിജെപിയെ തടയാന്‍ ആരുമില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് വരെ തോന്നിയിരുന്നു. എന്നാല്‍ ഇത്രയൊക്കെ പറയുമ്പോഴും ഭരണവിരുദ്ധ വികാരം തടയാന്‍ മോദിക്കോ മറ്റ് നേതാക്കള്‍ക്കോ സാധിച്ചില്ല. സംസ്ഥാനങ്ങളിലെ പ്രതിസന്ധികള്‍ മോദിയുടെ പ്രതിച്ഛായയേക്കാള്‍ മുകളിലാണ്. ഇത് ബിജെപി തിരിച്ചറിഞ്ഞില്ല.

പ്രചാരണത്തില്‍ ഒന്നാം സ്ഥാനം
മോദി രാജ്യത്തെ ഏറ്റവും ജനപ്രീതി ഉള്ള നേതാവാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നടത്തിയ റാലികള്‍ ജനങ്ങളെ വലിയ തോതില്‍ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ മോദിയെ മാത്രം ആശ്രയിച്ചാണ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുന്നോട്ട് പോയത്. ഇവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ യാതൊരു വിഷയവും ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിമാര്‍ പ്രശസ്തര്‍
ശിവരാജ് സിംഗ് ചൗഹാനും രമണ്‍ സിംഗും ബിജെപിയുടെപോപ്പുലര്‍ മുഖ്യമന്ത്രിമാരായിരുന്നു. 15 വര്‍ഷം ഭരിച്ചതിന്റെ ഭരണവിരുദ്ധ വികാരം ഇവര്‍ക്കെതിരെ ഉണ്ടായിരുന്നെങ്കിലും മുന്‍തൂക്കം ഇവര്‍ക്ക് തന്നെയായിരുന്നു. എന്നാല്‍ മാറ്റം എന്ന നിരന്തര പ്രചാരണ ആയുധം കോണ്‍ഗ്രസ് പുറത്തെടുത്തതാണ് തിരിച്ചടിയായത്. മറ്റൊരു പ്രധാന കാര്യം ഇവിടെ മോദി ഫാക്ടര്‍ ഒരു വിഷയമേ ആയില്ല എന്നതാണ്. മോദിയില്‍ നിന്ന് ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതൊന്നും പ്രചാരണത്തില്‍ ഉണ്ടായില്ല.

രാജസ്ഥാനില്‍ മോദി വീണു
രാജസ്ഥാനില്‍ വസുന്ധര രാജയ്‌ക്കെതിരെ ഏറ്റവും കടുത്ത വികാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഈ പ്രതിസന്ധി മറികടക്കാന്‍ മോദിയെ ഇറക്കുകയായിരുന്നു ദേശീയ നേതൃത്വം. എന്നാല്‍ അവിടെയും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മോദി മാജിക്കും അദ്ദേഹത്തിന്റെ ജനപ്രീതിയും കാര്യമായി ഫലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഇനി വികസന വിഷയം മാത്രമാണ് ബിജെപിയെ മുന്നോട്ട് നയിക്കാന്‍ സാധിക്കുകയെന്നാണ് ഇതിലൂടെ തെളിയുന്നത്.

തെലങ്കാനയിലും ഇല്ല
തെലങ്കാനയില്‍ ടിആര്‍എസ്സിനാണ് വല്ലാത്ത നേട്ടമുണ്ടായത്. എന്നാല്‍ ഇവിടെ മൂന്ന് റാലികളാണ് മോദി നടത്തിയത്. പക്ഷേ അതൊന്നും ബിജെപിയെ സഹായിച്ചിട്ടില്ല. അവിടെ മുമ്പുള്ളതിനേക്കാള്‍ സീറ്റ് കുറഞ്ഞിരിക്കുകയാണ് ബിജെപിക്ക്. നേരത്തെ അഞ്ച് സീറ്റുണ്ടായിരുന്നു ബിജെപിക്ക് ഇവിടെ. മോദിയുടെ പ്രചാരണം നെഗറ്റീവ് ഇംപാക്റ്റാണ് ആണ് ഉണ്ടാക്കിയത്. ഇത് തന്നെയാണ് മിസോറാമിലും സംഭവിച്ചത്. അവിടെയും കാര്യമായ നേട്ടം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തന്ത്രം മാറ്റേണ്ട അവസ്ഥയിലാണ് ബിജെപി.












Click it and Unblock the Notifications