Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലല്ല അങ്ങ് അമേരിക്കയിലുമുണ്ട് മോദിക്ക് പിടി; ഇന്ത്യൻ ടെക്കി ഫലം അറിഞ്ഞത് ഇങ്ങനെ

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി നേടിയ വൻ വിജയത്തിന്റെ ആഹ്ലാദത്തിലാണ് മോദി ആരാധകർ. 304 സീറ്റുകൾ നേടി കേവലം ഭൂരിപക്ഷം ഒറ്റയ്ക്ക് മറികടന്നാണ് നരേന്ദ്ര മോദിയും ബിജെപിയും പടയോട്ടം നടത്തിയത്. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രാജ്യം മുഴുവൻ ആകാംഷയോടെ കാത്തിരുന്നപ്പോൾ പ്രവാസികളിലും ആവേശം ഒട്ടും കുറവല്ലായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലന്റെ ഫലം പ്രഖ്യാപനം തത്സമയം കാണാനായി ഒരു സിനിമാ തീയേറ്റർ മുഴുവൻ ബുക്ക് ചെയ്താണ് അമേരിക്കയിലെ ഒരു മോദി ആരാധകൻ തന്റെ പിന്തുണ അറിയിച്ചത്. മിനിസോട്ടയിലെ ഐടി ഉദ്യോഗസ്ഥനായ രമേശ് നൂനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി അനുഭാവികളാണ് പ്രദേശത്തെ ഇന്ത്യക്കാർക്കെല്ലാവർക്കും ഒരുമിച്ചിരുന്ന് ഫലം അറിയാൻ ഒരു സിനിമാ തീയേറ്റർ തന്നെ ബുക്ക് ചെയ്തത്.

main

യുഎസ് സമയം അനുസരിച്ച് രാത്രി 9.30 മുതലാണ് റിസർട്ട് പ്രഖ്യാപനം ആരംഭിച്ചത്. 1000 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില. ഏകദേശം 15 ഓളം പേരാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ അറിയാൻ എത്തിയത്. ഫ്ലോറിഡ, വാഷിംഗ്ടൺ, ടെക്സാസ് തുടങ്ങിയ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+