അനന്തമൂര്‍ത്തിക്ക് മോഡി ഫാന്‍സ് വക ടിക്കറ്റ്
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പ്രഖ്യാപിച്ച കന്നഡ എഴുത്തുകാരന്‍ യുആര്‍ അനന്തമൂര്‍ത്തിക്ക് സംഭാവനകളുടെ പ്രവാഹം. 81കാരനായ ജ്ഞാനപീഠം ജേതാവിന് രാജ്യം വിട്ടുപോകാനുള്ള വണ്‍വേ ടിക്കറ്റിനുള്ള പണമയച്ചുകൊണ്ടാണ് മോഡി ആരാധകര്‍ പ്രതികരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്തേക്ക് ഒരു വണ്‍വേ ടിക്കറ്റ് എന്നു പേരിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലാണ് പണം സമാഹരിക്കപ്പെടുന്നത്. ബുധനാഴ്ച ഐബിഎന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അനന്തമൂര്‍ത്തി വിവാദമായ പ്രസ്താവന നടത്തിയത്.

മോഡി ഭരിയ്ക്കുന്ന ഭാരതത്തില്‍ ജീവിയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ചെറുപ്പകാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെ വിമര്‍ശിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ അനുയായികള്‍ ഒരിക്കലും എന്ന ആക്രമിച്ചിരുന്നില്ല. അവര്‍ കാഴ്ചപ്പാടുകളെ ബഹുമാനിച്ചിരുന്നു.
എന്നാല്‍ മോഡിയുടെ ആരാധകര്‍ ഹിറ്റ്‌ലറുടെ കാലമാണ് അനുസ്മരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മോഡിയുടെ ആരാധകരുടെ പ്രതികരണം ഇങ്ങനെയാണെങ്കില്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി.












Click it and Unblock the Notifications