കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഡോദരയില്‍ മോദി പത്രിക സമര്‍പ്പിച്ചു

Google Oneindia Malayalam News

വഡോദര: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബി ജെ പിയുടെ തട്ടകമായ ഗുജറാത്തിലെ വഡോദരയിലാണ് മോദി വന്‍ ജനാവലിയുടെ അകമ്പടിയോടെ എത്തി പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ മധുസൂദനന്‍ മിസ്ത്രിയാണ് വഡോദരയില്‍ മോദിക്കെതിരെ മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സുനില്‍ കുല്‍ക്കര്‍ണിയും മത്സര രംഗത്തുണ്ട്.

കൂറ്റന്‍ റോഡ് ഷോയ്ക്ക് ശേഷമായിരുന്നു വഡോദര കാത്തിരുന്ന വികസന നായകന്‍ നരേന്ദ്ര മോദിയുടെ പത്രിക സമര്‍പ്പണം. ഉറച്ച സീറ്റായ വഡോദരയില്‍ തങ്ങളുടെ മുഖ്യമന്ത്രിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള ആവേശത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. രാവിലെ 10 മണിയോടെയാണ് വഡോദരയില്‍ മോദി പ്രചാരണത്തിന് തുടക്കം കുറിച്ചത്.

narendra-modi

മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ആനന്ദി പട്ടേല്‍, സൗരഭ് പട്ടേല്‍, നിതിന്‍ പട്ടേല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു. മോദി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ വാരണാസിയില്‍ ആപ്പ് തങ്ങളുടെ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് ആണ്.

1998 മുതല്‍ ബി ജെ പിയുടെ സ്വന്തം മണ്ഡലമാണ് വഡോദര. 1998ലും 99ലും 2004ലും ജയബെന്‍ താക്കൂറും 2009 ല്‍ ബാലകൃഷ്ണ ഖണ്ഡേറാവു ശുക്ലയും ബി ജെ പി ടിക്കറ്റില്‍ ഇവിടെ ജയിച്ചു. കഴിഞ്ഞ തവണ 57.4 ശതമാനം വോട്ടുകളാണ് ബി ജെ പിക്ക് കിട്ടിയത്. കോണ്‍ഗ്രസ്, ബി എസ് പി എന്നീ പാര്‍ട്ടികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മത്സരിച്ച നാലുപേരും സ്വതന്ത്രരായിരുന്നു. 1996 ലെ തിരഞ്ഞെടുപ്പിലാണ് വഡോദരയില്‍ അവസാനമായി കോണ്‍ഗ്രസ് പാര്‍ട്ടി ജയിച്ചത്.

English summary
Lok Sabha election 2014: Narendra Modi files nomination from Vadodara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X