'ഇന്ത്യ- ഫ്രാൻസ് ബന്ധത്തിന്റെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സഹകരണം': പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതിയിൽ ഫ്രാൻസ് സ്വാഭാവിക പങ്കാളി ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി എലിസി കൊട്ടാരത്തിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു മോദിയുടെ പ്രതികരണം.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രത്യേക ബന്ധം ഇന്ന് പ്രകടമാണെന്നും പുരോഗതിയിലേക്കുള്ള തങ്ങളുടെ യാത്രയിൽ ഫ്രാൻസിനെ സ്വാഭാവിക പങ്കാളിയായി ഞങ്ങൾ കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. " അടുത്ത 25 വർഷത്തേക്ക് ഞങ്ങൾ തയ്യാറാക്കുന്ന റോഡ്മാപ്പ് ഈ വളരുന്ന പങ്കാളിത്തത്തിന്റെ തെളിവാണ്, അദ്ദേഹം വ്യക്തമാക്കി.

ഫ്രാൻസിലെ ഇന്ത്യക്കാർക്കായി പുതുതായി ഏർപ്പെടുത്തിയ ദീർഘകാല വിസകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഇന്ത്യയിൽ ക്യാമ്പലുകൾ തുറക്കാൻ ഫ്രഞ്ച് സർവകലാശാലകളെ ക്ഷണിക്കുകയും ചെയ്തു. ഈ തന്ത്രപരമായ നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയും മാക്രോണും ധാരണയിൽ എത്തി.
ഈ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ പുതിയ വഴികൾ കണ്ടെത്തിയെന്നും സാങ്കേതിക വിതരണം ശൃംഖലകളുടെ ജനാധിപത്യവൽക്കരണത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നാവിക സേനയ്ക്ക് റഫാൽ വിമാനം വാങ്ങുന്നതും കൂടിക്കാഴചയിൽ ചർച്ചയായി. ബാസ്റ്റിൽ ഡേ പരേഡിനിടെ ഇന്ത്യൻ റഫാൽ ജെറ്റുകളും ഫ്രഞ്ച് ജെറ്റുകളും സംയുക്തമായി നടത്തിയ ഫ്ലൈപാസ്റ്റിന് ശേഷം, ഈ സഹകരണത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ റാഫേൽ ജെറ്റുകൾ ഫൈപാസ്റ്റിൽ പങ്കെടുക്കുന്നത് ഞങ്ങൾ കണ്ടു, ഞങ്ങളുടെ നാവിക കപ്പലുകൾ ഫ്രഞ്ച് തുറമുഖങ്ങളിൽ ഉണ്ടായിരുന്നു," സൈനിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പ്രതിരോധ ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന്റെ അടിസ്ഥാനം എക്കാലവും പ്രതിരോധ മേഖലയിലെ സഹകരണം തന്നെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയത്. വൻ സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ബാസ്റ്റിൽ ഡേ ആഘോഷങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ പങ്കാളിത്തവും മാക്രോണും ആയുള്ള അദ്ദേഹത്തിന്റെ തുടർന്നുള്ള ചർച്ചകളും സഹകരണത്തിന്റെ പുതിയ വഴികൾക്കും പരസ്പര പുരോഗതിയുടെ ഭാവിക്കും വഴിയൊരുക്കും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications