കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിദേശത്ത് മോദിക്ക് വലിയ ബഹുമാനം ലഭിക്കുന്നു, കാരണം ഇതാണ്'; മോദിയെ വേദിയിലിരുത്തി ഗെഹ്ലോട്ട്

Google Oneindia Malayalam News

ദില്ലി; നരേന്ദ്ര മോദിക്ക് വിദേശത്ത് വലിയ ബഹുമാനം ലഭിക്കാൻ കാരണം അദ്ദേഹം മഹാത്മ ഗാന്ധിയുടെ നാട്ടിൽ നിന്നുള്ള പ്രധാനമന്ത്രി ആയതിനാലാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജനാധിപത്യം ആഴത്തിൽ വേരൂന്നിയ രാജ്യത്തിന്റെ നേതാവായതിനാലാണ് മോദി വിദേശത്ത് ബഹുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിലാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.

modi-1667297038

'വിദേശത്ത് പോകുമ്പോൾ മോദിക്ക് വലിയ ബഹുമാനം ലഭിക്കുന്നു. കാരണം അദ്ദേഹം മഹാത്മാഗാന്ധിയുടെ രാജ്യത്തിന് നിന്നുള്ള പ്രധാനമന്ത്രി ആയതിനാലാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിലേറെയായിട്ടും ജനാധിപത്യം ആഴത്തിൽ വേരൂന്നിയ രാജ്യത്തിന്റെ നേതാവായതിനാലാണ്', ഗെഹ്ലോട്ട് പറഞ്ഞു.

ഗോത്രവർഗധീരരുടെ തപസ്യയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമായ മൻഗഡ് എന്ന പുണ്യഭൂമിയിലെത്തുന്നത് എപ്പോഴും പ്രചോദനമേകുന്നതാണെന്നു സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂതകാലവും ചരിത്രവും വർത്തമാനകാലവും ഇന്ത്യയുടെ ഭാവിയും ഗോത്രസമൂഹമില്ലാതെ ഒരിക്കലും പൂർണമാകില്ല. ഗോത്ര വർഗസമൂഹത്തിന്റെ പങ്ക് രാജ്യത്ത് വ്യാപിപ്പിക്കുന്നതിന് അർപ്പണബോധത്തോടെ പ്രവർത്തിക്കണം. രാജസ്ഥാനും ഗുജറാത്തും മുതൽ വടക്കു കിഴക്കും ഒഡിഷയും വരെയുള്ള രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വൈവിധ്യമാർന്ന ഗോത്ര വർഗ സമൂഹത്തെ സേവിക്കുന്നതിനു വ്യക്തമായ നയങ്ങളുമായാണു രാജ്യം പ്രവർത്തിക്കുന്നത്. വൻബന്ധു കല്യാൺ യോജനയിലൂടെ ഗിരിവർഗക്കാർക്കു ജല-വൈദ്യുതി കണക്ഷനുകൾ, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

മൻഗഡ് ധാമിന്റെ സമഗ്രവികസനത്തെ കുറിച്ചുള്ള റോഡ് മാപ്പ് തയ്യാറാക്കണമെന്ന് രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സഹകരിച്ചുപ്രവർത്തിക്കാനും, ഗോവിന്ദ് ഗുരുജിയുടെ സ്മാരകമായ ഈ സ്ഥലം ലോകഭൂപടത്തിൽ ഇടം നേടുന്നതിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനെക്കുറിച്ചു വിശദമായ ചർച്ച നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാൻഗഢ് ധാമിന്റെ വികസനം ഈ പ്രദേശത്തെ പുതിയ തലമുറയ്ക്കു പ്രചോദനം നൽകുന്ന ഇടമാക്കിമാറ്റുമെന്ന് തനിക്കുറപ്പുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, രാമധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, കേന്ദ്ര സാംസ്കാരികസഹമന്ത്രി അർജുൻ റാം മേഘവാൾ, കേന്ദ്ര ഗ്രാമവികസനസഹമന്ത്രി ഫഗ്ഗൻ സിങ് കുലസ്തെ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രവാസികള്‍ക്ക് ഗുണകരം... ഇന്‍ഷുറന്‍സ് തുക വഹിക്കേണ്ടത് സ്‌പോണ്‍സര്‍; മാറ്റവുമായി ദുബായ്പ്രവാസികള്‍ക്ക് ഗുണകരം... ഇന്‍ഷുറന്‍സ് തുക വഹിക്കേണ്ടത് സ്‌പോണ്‍സര്‍; മാറ്റവുമായി ദുബായ്

കാവ്യക്ക് ഇതിലെന്താണ് കാര്യം: വനിതയില്‍ ദിലീപ് അങ്ങനെ പറഞ്ഞോ, നികേഷിനെ വെല്ലുവിളിച്ച് സജി നന്ത്യാട്ട്കാവ്യക്ക് ഇതിലെന്താണ് കാര്യം: വനിതയില്‍ ദിലീപ് അങ്ങനെ പറഞ്ഞോ, നികേഷിനെ വെല്ലുവിളിച്ച് സജി നന്ത്യാട്ട്

English summary
'Modi gets great respect abroad because of this'; Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X