മോദിക്ക് ദില്ലിയില്‍ വീരോജ്ജ്വ സ്വീകരണം
ദില്ലി: തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ച നരേന്ദ്ര മോദിക്ക് ദില്ലിയില്‍ വീരോജ്ജ്വല സ്വീകരണം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനാണ് മോദി ദില്ലിയിലെത്തിയത്.
ദില്ലി വിമാനത്താവളം മുതല്‍ പ്രവര്‍ത്തകരും നേതാക്കളും ആവേശോജ്ജ്വവ വരവേല്‍പ്പായിരുന്നു മോദിക്ക് നല്‍കിയത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് റോഡ് ഷോ ആയാണ് പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയത്.

റോഡിന് ഇരുവശവും ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് ഭാവി പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്. ദില്ലിയില്‍ നിന്ന് ജയിച്ച ഏഴ് എംപിമാരും മോദിക്കൊപ്പം റോഡ്ഷോയില്‍ പങ്കെടുത്തു.
കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലായിരുന്നു മോദിയുടെ യാത്ര. നമ്പര്‍ 11 അശോക് റോഡ് മുഴുവന്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലായിരുന്നു. എന്‍എസ്ജിയുടെ പ്രത്യേക സുരക്ഷയായിരുന്നു മോദിക്കായി ഒരുക്കിയിരുന്നത്.
ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം നരേന്ദ്ര മോദിയെ പാര്‍ലമെന്റി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. പാര്‍ലമെന്റി പാര്‍ട്ടി യോഗം അടുത്ത ദിവസം ചേരുന്നുണ്ട്. സത്യപ്രതിജ്ഞ തിയ്യതി മെയ് 20 നാണ് പ്രഖ്യാപിക്കുക.
30 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബിജെപി ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 339 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി തനിച്ച് 282 സീറ്റുകള്‍ നേടി.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications