മോദി വെറും വട്ടപ്പൂജ്യം..!! ടൈം മാഗസിന്റെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ എണ്ണം കേട്ടാല്‍..!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: 2014ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പോട് കൂടിയാണ് മോദി എഫക്ടിന് ഇന്ത്യയില്‍ വന്‍പ്രചാരണം ലഭിച്ചത്. പുതിയ തലമുറയെ അടക്കം ഏറ്റവും അധികം സ്വാധീനിക്കുന്ന നേതാവെന്ന് നരേന്ദ്ര മോദി വാഴ്ത്തപ്പെട്ടു. എന്നാല്‍ നരേന്ദ്ര മോദി ആരാധകരെ തികച്ചും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് വരുന്നത്. 2017ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ടൈം മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ മോദിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം കേട്ടാല്‍ മോദിഭക്തരുടെ ചങ്കിടിക്കുമെന്നുറപ്പാണ്.

അന്നത്തെ പോലയല്ല ഇന്ന്

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ കണ്ടെത്താന്‍ നേരത്തെ 2015ല്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ മോദിയും ഉള്‍പ്പെട്ടിരുന്നു. അന്നത് ബിജെപിക്കാര്‍ വന്‍ ആഘോഷമാക്കുകയും ചെയ്തു. എന്നാലിന്ന് കാര്യങ്ങള്‍ നേരെ തിരിഞ്ഞിരിക്കുന്നു.

മോദിക്ക് വട്ടപ്പൂജ്യം

വായനക്കാര്‍ക്കിടയില്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ നരേന്ദ്ര മോദിക്ക് ലഭിച്ചിരിക്കുന്നത് പൂജ്യം ശതമാനം വോട്ടുകളാണ്. ഫിലിപ്പീന്‍സ് പ്രസിഡണ്ട് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടാണ് ഒന്നാമതെത്തിയത്. 5 ശതമാനം വോട്ടുകളാണ് ഡ്യൂട്ടര്‍ട്ട് നേടിയത്.

മോദി തനിച്ചല്ല

പൂജ്യം നേടിയ മോദി തനിച്ചല്ല എന്തായാലും. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക് ട്രംപ്, സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദ് എന്നിവര്‍ക്കും പൂജ്യം ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ട്രംപിന് പോലും വോട്ടുണ്ട്

2017ലെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് പേരുടെ പട്ടികയാണ് ലോകപ്രശസ്ത മാഗസിനായ ടൈം തയ്യാറാക്കിയത്. കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോയാണ് രണ്ടാമത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് രണ്ട് ശതമാനം വോട്ടുകള്‍ നേടാനായിട്ടുണ്ട്.

പ്രഖ്യാപനം ഉടൻ

പോപ്പ് ഫ്രാന്‍സിസ്, ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും രണ്ട് ശതമാനത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. മികച്ച 100 പേരുടെ ലിസ്റ്റ് ഏപ്രില്‍ 20ന് ടൈം എഡിറ്റര്‍മാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

English summary
Narendra Modi fails to get any votes in Time magazine’s online poll for most influential people in the world
Please Wait while comments are loading...