കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഞെട്ടിച്ച് മോദിയും ഷായും; പ്രതിരോധം നിര്‍മല സീതാരാമന്, ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യം

  • By Ashif
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഒരു മാറ്റം ശ്രദ്ധേയമായി. ഇനി ഇന്ത്യയുടെ പ്രതിരോധ മേഖല വളയിട്ട കൈകളില്‍. നിര്‍മല സീതാരാമനായിരിക്കും രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രി.

നേരത്തെ കേന്ദ്ര സഹമന്ത്രിയായിരുന്നു നിര്‍മല. പുതിയ പുനസംഘടനയില്‍ ഇവര്‍ക്ക് കാബിനറ്റ് പദവി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ വകുപ്പ് ഏല്‍പ്പിച്ചുള്ള ഔദ്യോഗിക അറിയിപ്പുണ്ടായത്.

Nirmala

പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമത് വനിതയാണ് നിര്‍മല. നേരത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മാത്രമാണ് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത. ഇപ്പോള്‍ ആ പട്ടികയിലേക്ക് ഒരാള്‍ കൂടി എത്തിരിക്കുന്നു.

എന്നാല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി പദവിയോടൊപ്പമാണ് പ്രതിരോധം കൈകാര്യം ചെയ്തത്. നിര്‍മലയുടെ കാര്യത്തില്‍ അവര്‍ മുഴുസമയ പ്രതിരോധ മന്ത്രിയാണ്. ഇത്തരത്തില്‍ എത്തുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് മന്ത്രിസഭാ പുനസംഘടന സാധ്യമായത്. സഖ്യകക്ഷിയായ ശിവസേന പുനസംഘടനയെ ശക്തമായി എതിര്‍ത്തു. 13 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. നാല് സഹമന്ത്രിമാര്‍ക്ക് കാബിനറ്റ് പദവി നല്‍കിയതിന് പുറമെയാണിത്.

അഴിമതി രഹിത പ്രതിഛായയാണ് രാജ്യത്തിന്റെ സുരക്ഷാ ചുമതല നിര്‍മലയെ ഏല്‍പ്പിക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. മോദിയുടെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെയും വിശ്വസ്തയാണ് നിര്‍മല സീതാരമന്‍.

നിര്‍മല സീതാരമന്‍ വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാകും. ഉമാ ഭാരതിയുടെ ജലവിഭവ മന്ത്രി പദവിയില്‍ ഇളക്കം തട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

English summary
Nirmala Sitharaman, who just took oath as the new Cabinet member, has been given the Defence Ministry portfolio, according to a report of Times Now. She will become the 2nd woman to hold the crucial ministry after Indira Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X