കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വന്‍ ഭൂരിപക്ഷം നേടി രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സഖ്യകക്ഷിയായ ജെഡിയുവിന് അനുവദിച്ചത് ഒരു മന്ത്രിപദവി. ഇതില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച ജെഡിയു മോദിയുടെ മന്ത്രിസഭയിലേക്ക് തങ്ങൡല്ലെന്ന് വ്യക്തമാക്കി പിന്മാറി. മതിയായ പരിഗണന ബിജെപിയില്‍ നിന്ന് ലഭിച്ചില്ലെന്നാണ് ജെഡിയു പ്രതികരിച്ചത്.

തൊട്ടുപിന്നാലെ ബിഹാറില്‍ ജെഡിയു മന്ത്രിസഭ വികസിപ്പിച്ചു. ബിജെപി-ജെഡിയു സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ബിജെപിയെ കാര്യമായി പരിഗണിക്കാതെയാണ് ജെഡിയു മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ കിട്ടിയതിന് ബിഹാറില്‍ പണി കൊടുക്കുകയായിരുന്നു ജെഡിയു. രസകരമായ രാഷ്ട്രീയ പക പോക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ....

 കേന്ദ്രത്തില്‍ കിട്ടിയതിന്...

കേന്ദ്രത്തില്‍ കിട്ടിയതിന്...

കേന്ദ്രത്തിലെ ബിജെപി നേതാക്കള്‍ ചെയ്തതിന് ബിഹാറിലെ ബിജെപി നേതാക്കള്‍ക്കാണ് ജെഡിയു പണി കൊടുത്തത്. ഏറെ കാലമായി മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്നാണ് മന്ത്രിസഭ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വികസിപ്പിച്ചത്.

ബിജെപിക്ക് ഒന്ന് മാത്രം

ബിജെപിക്ക് ഒന്ന് മാത്രം

എട്ട് ജെഡിയു നേതാക്കള്‍ക്ക് മന്ത്രിപദവി നല്‍കുകയായിരുന്നു നിതീഷ് കുമാര്‍. ഒരു പദവി ബിജെപിക്ക് മാറ്റിവെച്ചു. ബിജെപി ആരെയാണ് മന്ത്രിയാക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു മന്ത്രിപദവി തങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നു ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി പറഞ്ഞു.

നേരത്തെയുണ്ടാക്കിയ ധാരണ

നേരത്തെയുണ്ടാക്കിയ ധാരണ

എന്തുകൊണ്ടാണ് ഇത്രയും അധികം മന്ത്രിമാരെ ജെഡിയുവില്‍ നിന്ന് ഉള്‍പ്പെടുത്തിയത് എന്ന നിതീഷ് കുമാറിനോട് മാധ്യമങ്ങള്‍ ചോദിച്ചു. സഖ്യം രൂപീകരിക്കുന്ന സമയത്തുണ്ടാക്കിയ ധാരണ പ്രകാരമാണിതെന്നായിരുന്നു മറുപടി. ഏതൊക്കെ വകുപ്പുകള്‍, എത്ര പദവികള്‍ എന്നീ കാര്യങ്ങളില്‍ മുമ്പേ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നത്

നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നത്

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ മതിയായ പരിഗണന ജെഡിയുവിന് നല്‍കിയില്ല എന്ന് നിതീഷ് കുമാറിന് അഭിപ്രായമുണ്ടെന്ന് ബിജെപി നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും അവര്‍ കരുതുന്നു. പക്ഷേ, പരസ്യമായി ബിജെപി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎ മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. 17 സീറ്റില്‍ മല്‍സരിച്ച ബിജെപി മുഴുവന്‍ സീറ്റിലും ജയിച്ചു. 17 സീറ്റില്‍ മല്‍സരിച്ച ജെഡിയു 16 സീറ്റിലും ജയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ജെഡിയുവിന് മതിയായ പരിഗണന ബിജെപി നല്‍കിയില്ലെന്ന് നിതീഷ് കുമാറുമായി ബന്ധമുള്ളവര്‍ പറയുന്നു.

 ജാതി നോക്കി മന്ത്രി നിയമനം

ജാതി നോക്കി മന്ത്രി നിയമനം

മഹാദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടു നേതാക്കള്‍ക്ക് ജെഡിയു മന്ത്രിപദവി നല്‍കിയിട്ടുണ്ട്. കൂടാതെ അതീവ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രണ്ടു പേര്‍ക്കും മന്ത്രിപദവി നല്‍കി. മുന്നാക്ക വിഭാഗത്തില്‍നിന്ന് രണ്ടുപേര്‍, യാദവരില്‍ നിന്ന് ഒരാള്‍, കുശ്വാഹ സമുദായത്തില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ജെഡിയു മന്ത്രിമാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 ഇനി മന്ത്രിയാകാനില്ല

ഇനി മന്ത്രിയാകാനില്ല

മോദി മന്ത്രിസഭയില്‍ ഇനി മന്ത്രിയാകേണ്ട എന്നാണ് ജെഡിയു എടുത്തിരിക്കുന്ന തീരുമാനമെന്ന് ജെഡിയു നേതാവ് എസ്പി ത്യാഗി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബിജെപി കുടത്ത ഭാഷയിയിലാണ് പ്രതികരിച്ചത്. ജെഡിയുവിന്റെ തീരുമാനം എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ജെഡിയുവിന് ക്ഷണം വന്നപ്പോള്‍

ജെഡിയുവിന് ക്ഷണം വന്നപ്പോള്‍

തിരഞ്ഞെടുപ്പ് ഫലം വന്ന സമയത്തോ, മോദിയും അമിത് ഷായും മന്ത്രിമാരെ നിര്‍ണയിക്കുന്ന വേളയിലോ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ജെഡിയു പറഞ്ഞിരുന്നില്ല. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചവരില്‍ ഒരു നേതാവിനെ മാത്രമാണ് ബിജെപി ജെഡിയുവില്‍ നിന്ന് തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച വിവരം ലഭിച്ചപ്പോഴാണ് നിതീഷ് കുമാര്‍ നിലപാട് കടുപ്പിച്ചത്.

 നിതീഷ് സ്വാര്‍ഥന്‍

നിതീഷ് സ്വാര്‍ഥന്‍

നിതീഷ് സ്വാര്‍ഥനായ നേതാവാണെന്ന് ബിജെപി നേതാവ് ഗോപാല്‍ നാരായണ്‍ സിങ് കുറ്റപ്പെടുത്തി. സ്വന്തം നേട്ടം മാത്രമാണ് അദ്ദേഹം എപ്പോഴും നോക്കുന്നത്. എല്ലാ തീരുമാനങ്ങളും അദ്ദേഹം നേട്ടങ്ങളെ മത്രം അടിസ്ഥാനമാക്കിയാണ് എടുക്കുന്നതെന്നും രാജ്യസഭാ എംപി കൂടിയായ ഗോപാല്‍ നാരായണ്‍ പറഞ്ഞു.

തങ്ങളെ ഒഴിവാക്കും

തങ്ങളെ ഒഴിവാക്കും

ബിജെപിയുടെ സഹായത്തോടെയാണ് ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിയായി തുടരുന്നത്. സ്വന്തമായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന വേളയില്‍ ബിജെപിയെ അദ്ദേഹം പുറത്താക്കും. അക്കാര്യം നന്നായി അറിയാം. കേന്ദ്ര മന്ത്രിസഭയില്‍ അംഗത്വം കിട്ടാത്തതിന് പ്രതിഷേധിച്ച ഒരു സഖ്യകക്ഷിയുമില്ല. നിതീഷിന്റെ നീക്കത്തിനെതിരെ ബിഹാറിലെ ജനങ്ങള്‍ തന്നെ രംഗത്തുവരുമെന്നും ഗോപാല്‍ നാരായണ്‍ സിങ് പറഞ്ഞു.

നിതീഷിന്റെ പ്രതികരണം

നിതീഷിന്റെ പ്രതികരണം

ഒരു മന്ത്രി പദവി മാത്രമാണ് തങ്ങള്‍ക്ക് അനുവദിച്ചത്. അതുകൊണ്ട് മന്ത്രിസഭയില്‍ ചേരേണ്ട എന്ന് തീരുമാനിച്ചു. പുറത്തുനിന്ന് എല്ലാ പിന്തുണയും നല്‍കും- എന്നാണ് നിതീഷ് പാര്‍ട്ടി യോഗത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞത്. തൊട്ടുപിന്നാലെയാണ് അദ്ദേഹം ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ചതും ബിജെപിയെ അവഗണിച്ചതും.

ബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടിബിജെപിയുടെ ആദ്യനീക്കം പാളി; എന്തുവന്നാലും ലയനം നടക്കില്ലെന്ന് സഖ്യകക്ഷി, ഉടക്കുന്ന രണ്ടാംപാര്‍ട്ടി

English summary
Modi Gives JDU one Berth; Nitish Kumar Gives BJP Same in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X