കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം

Google Oneindia Malayalam News

ദില്ലി: കർഷകപ്രക്ഷോഭത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷത്തിലും കാർഷികമേഖലയില്‍ 3.9 ശതമാനം വളർച്ച കൈവരിച്ചതിന് കര്‍ഷകര്‍ക്ക് ലഭിച്ച പ്രതിഫലമാണ് അവരെ ശത്രക്കാളായി പരിഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 'സാമ്പത്തിക മാന്ദ്യത്തിനിടയിലും 3.9 ശതമാനമായി വളർന്നതിന് കാർഷിക മേഖലയ്ക്ക് ലഭിക്കുന്ന പ്രതിഫലം പ്രതിഷേധിക്കുന്ന കർഷകരെ സംസ്ഥാനത്തിന്റെ ശത്രുക്കളായി കണക്കാക്കുന്നതാണ്'- പി ചിദംബരം പറയുന്നു.

പ്രധാനമന്ത്രി കേരളത്തിലേക്കും ആസാമിലേക്കും പോവുന്നുണ്ടെങ്കിലും ദില്ലിയില്‍ തന്നെയുള്ള കർഷകരെ കാണാൻ 20 കിലോമീറ്റർ സഞ്ചരിക്കാൻ സമയമില്ലെന്നും അദ്ദേഹം ആരോപിച്ചു. 6 ശതമാനം കർഷകർക്ക് മാത്രമേ മിനിമം സപ്പോർട്ട് വിലയ്ക്ക് (എംഎസ്പി) തങ്ങളുടെ ഉല്‍പ്പന്നങ്ങല്‍ വിൽക്കാൻ കഴിയൂ. എന്നിട്ടും കർഷകരുടെ വരുമാനം ഇരട്ടിയാക്കി എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണമെന്നും പി ചിദംബരം പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.

modi-

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

കാർഷിക മേഖലയെ നശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സുഹൃത്തുക്കൾക്ക്" കൈമാറുന്നതിന് വേണ്ടിയാണ് പുതിയ കാര്‍ഷിക നയങ്ങള്‍ രൂപകൽപ്പന ചെയ്തതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് രാവിലെ രംഗത്ത് എത്തിയിരുന്നു. അതേസമയം, കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകരുമായി ചർച്ച ചെയ്യുന്നതിനായി സർക്കാർ ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നും വ്യക്തമാക്കിയത്.

ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
Modi goes to Kerala and Assam; But not going to the struggling farmers: P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X