കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി മോദി സര്‍ക്കാര്‍; ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പ്‌

  • By Desk
Google Oneindia Malayalam News

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ലക്ഷ്യം ഇനി അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പാണ്.ബ്ിജെപിയും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. ഇതിന്റെ മുന്നോടിയായി വന്‍ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. മോദി സര്‍ക്കാര്‍.വാര്‍ദ്ധക്യ പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവ ആനുകൂല്യം എന്നിവയാണ് പരിഗണനയിലുള്ളത്. രാജ്യത്തെ 50 കോടിപേരെ ലക്ഷ്യമിട്ടായിരിക്കും പദ്ധതി ആസൂത്രണം ചെയ്യുക.

എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ടത്ര സമയമില്ലെന്നത് സര്‍ക്കാരിന് വെല്ലുവിളിയാണെന്ന് ബ്ലൂംബെര്‍ഗ് ചൂണ്ടികാട്ടുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന ധനക്കമ്മിയും ഇതിന് തടസ്സമായി വിദഗ്ധര്‍ പറയുന്നു.

pmmodi

അതേ സമയം ഇതിനുമുമ്പ,് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മോദി കെയര്‍ ആരോഗ്യ പരിരക്ഷ പദ്ധതിയുടെ വാര്‍ഷിക ചെലവ് ഒരു ലക്ഷം കോടി രൂപയെങ്കിലുമാകുമെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മോദി കെയര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.എങ്കിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ബാധ്യത പദ്ധതി വരുത്തിവെയ്ക്കുമെന്ന് വിമര്‍ശനം ഉയരുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാനൊരങുന്നത് വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടും.
English summary
Modi government coming with social welfare scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X