യുപിഎ നിയമിച്ച ഗവര്‍ണര്‍മാരെ കേന്ദ്രം മാറ്റുന്നു
ദില്ലി: യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് അടക്കമുള്ള ഗവര്‍മാരുടെ രാജി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ഗവര്‍ണര്‍മാര്‍ നിരസിച്ചു.
രാജസ്ഥാന്‍, ത്രിപുര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോടാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി രാജി ആവശ്യപ്പെട്ടത്. മലയാളി ഗവര്‍ണര്‍മാരായ കെ ശങ്കര്‍ നാരായണന്‍ (മഹാരാഷ്ട്ര) എം കെ നാരായണന്‍ (പശ്ചിമ ബംഗാള്‍) എന്നിവരെയും മാറ്റും.

അതേ സമയം രാജി ആവശ്യം ഗവര്‍ണര്‍മാര്‍ നിരസിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കര നാരായണനും രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയും രാജി എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ രാജി ആവശ്യം അംഗീകരിക്കാതെ വന്നാല്‍ കേന്ദ്രം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചേക്കും.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ഷീല ദിക്ഷിത് ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കേരളാ ഗവര്‍ണറായി ചുമതലയേറ്റത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ മത്സരിക്കാന്‍ അന്നത്തെ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ചപ്പോഴാണ് ഷീല ദിക്ഷിതിനെ യു പി എ സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചത്.
മൂന്ന് മാസം മുമ്പാണ് ഷീല കേരള ഗവര്‍ണറായി ചുമതലയേറ്റത്. ചുമതലയേറ്റിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂവെങ്കിലും സംസ്ഥാന ചരിത്രത്തില്‍ ഒരധ്യായം എഴുതിച്ചേര്‍ക്കാന്‍ അവര്‍ക്ക് വഴിഞ്ഞു. എംജി സര്‍വകലാശാല വിസിയെ പുറത്താക്കിയ നടപടി സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു.












Click it and Unblock the Notifications