ഭാരത് ബന്ദ് തുടങ്ങി; കോണ്‍ഗ്രസും മമതയും കെജ്രിവാളും ബന്ദിനില്ല, ഇടത് പാര്‍ട്ടികള്‍ ഒറ്റപ്പെട്ടു!
ദില്ലി/തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇടത് പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാലത്ത് ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്, പത്രം തുടങ്ങിയവയെ ഹര്‍ത്താല്‍ ബാധിക്കില്ല.
Read Also: കോപ്പറേറ്റീവ് ബാങ്കില്‍ 36000 കോടി കള്ളപ്പണം? അപ്പോള്‍ ഇതായിരുന്നോ തോമസ് ഐസക്കിന്റെ പ്രശ്നം?
ബാങ്കില്‍ നോട്ടുകള്‍ മാറുന്നതിലുണ്ടായ ബുദ്ധിമുട്ടാണ് സംസ്ഥാനത്തെ ഹര്‍ത്താലിലേക്ക് നയിച്ചത്. അതുകൊണ്ടാവണം ഹര്‍ത്താലില്‍ നിന്നും ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കുകളിലേക്ക് എങ്ങനെയാണ് എത്തേണ്ടത് എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ആളുകള്‍. കേരളത്തില്‍, സീസണായതിനാല്‍ ശബരിമലയെയും ഏകാദശി വിളക്ക് പ്രമാണിച്ച് ഗുരുവായൂരിനെയും ഹര്‍ത്താലില്‍ നിന്ന്

അതേസമയം, നവംബര്‍ 28 തിങ്കാളാഴ്ച തങ്ങള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കി. എന്നാല്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ജന്‍ ആക്രോശ് ദിവസ് എന്ന പേരിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരും തങ്ങള്‍ ഹര്‍ത്താലിനില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
Read Also: മോഹന്‍ലാലിന്റെ മുടി, തടി, സ്ത്രീവിഷയങ്ങളിലെ താല്പര്യം.. മലയാളികള്‍ക്ക് മോഹന്‍ലാലിനെ കുറിച്ച് അറിയേണ്ടത് ഇതൊക്കെയാണ്!
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒഴികെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേമയം നിതീഷ് കുമാര്‍ ഭരിക്കുന്ന ബിഹാറില്‍ ബന്ദോ പ്രതിഷേധമോ നടക്കുന്നില്ല. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തങ്ങള്‍ പിന്തുണക്കുന്നു എന്നാണ് നിതീഷ് പറയുന്നത്. പ്രമുഖ പാര്‍ട്ടികളെല്ലാം ബന്ദിനില്ല എന്ന് നിലപാട് വ്യക്തമാക്കിയതോടെ കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ മാത്രമായി ഭാരത് ബന്ദ് ഒതുങ്ങാനാണ് സാധ്യത.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications