കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ബന്ദ് തുടങ്ങി; കോണ്‍ഗ്രസും മമതയും കെജ്രിവാളും ബന്ദിനില്ല, ഇടത് പാര്‍ട്ടികള്‍ ഒറ്റപ്പെട്ടു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇടത് പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാലത്ത് ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം തുടങ്ങിയവയെ ഹര്‍ത്താല്‍ ബാധിക്കില്ല.

Read Also: കോപ്പറേറ്റീവ് ബാങ്കില്‍ 36000 കോടി കള്ളപ്പണം? അപ്പോള്‍ ഇതായിരുന്നോ തോമസ് ഐസക്കിന്റെ പ്രശ്‌നം?

ബാങ്കില്‍ നോട്ടുകള്‍ മാറുന്നതിലുണ്ടായ ബുദ്ധിമുട്ടാണ് സംസ്ഥാനത്തെ ഹര്‍ത്താലിലേക്ക് നയിച്ചത്. അതുകൊണ്ടാവണം ഹര്‍ത്താലില്‍ നിന്നും ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കുകളിലേക്ക് എങ്ങനെയാണ് എത്തേണ്ടത് എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ആളുകള്‍. കേരളത്തില്‍, സീസണായതിനാല്‍ ശബരിമലയെയും ഏകാദശി വിളക്ക് പ്രമാണിച്ച് ഗുരുവായൂരിനെയും ഹര്‍ത്താലില്‍ നിന്ന്

bandh
ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, നവംബര്‍ 28 തിങ്കാളാഴ്ച തങ്ങള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടില്ല എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കി. എന്നാല്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ജന്‍ ആക്രോശ് ദിവസ് എന്ന പേരിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരും തങ്ങള്‍ ഹര്‍ത്താലിനില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

Read Also: മോഹന്‍ലാലിന്റെ മുടി, തടി, സ്ത്രീവിഷയങ്ങളിലെ താല്‍പര്യം.. മലയാളികള്‍ക്ക് മോഹന്‍ലാലിനെ കുറിച്ച് അറിയേണ്ടത് ഇതൊക്കെയാണ്!

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒഴികെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേമയം നിതീഷ് കുമാര്‍ ഭരിക്കുന്ന ബിഹാറില്‍ ബന്ദോ പ്രതിഷേധമോ നടക്കുന്നില്ല. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തങ്ങള്‍ പിന്തുണക്കുന്നു എന്നാണ് നിതീഷ് പറയുന്നത്. പ്രമുഖ പാര്‍ട്ടികളെല്ലാം ബന്ദിനില്ല എന്ന് നിലപാട് വ്യക്തമാക്കിയതോടെ കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ മാത്രമായി ഭാരത് ബന്ദ് ഒതുങ്ങാനാണ് സാധ്യത.

English summary
Demonetization protest: Bharat bandh live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X