വീണ്ടും ചെക്ക്... പാക് അധിനിവേശ കാശ്മീരികള്‍ക്ക് മോദിയുടെ ധനസഹായം... പാകിസ്താന് മുഖം കറുക്കും!
ദില്ലി: അയല്‍രാജ്യമായ പാകിസ്താന് ഇന്ത്യയുടെ വക വീണ്ടും ചെക്ക്. സ്വാതന്ത്ര്യദിനത്തില്‍ പാകിസ്താനെ ബലൂചിസ്ഥാന്‍ വിഷയം ഓര്‍മിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചുകൂടി കടന്ന കൈയാണ് ഇത്തവണ പരീക്ഷിക്കുന്നത്. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, ഉണ്ട്.
പാക് അധിനീവേശ കാശ്മീരിലെ ജനങ്ങള്‍ക്കും ഇതിലേക്ക് അപേക്ഷ നല്‍കാന്‍ സാധിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭാഗമാണ്. നഷ്ടപരിഹാരത്തിന് അവര്‍ക്കും അപേക്ഷിക്കാം. ഭരണഘടന പറയുന്നത് പ്രകാരം ഇന്ത്യയുടെ ഭാഗമാണ് അവരും. ഭീകരവാദത്തിന്റെ ഇരകളായ അവര്‍ക്കും ഈ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

ഭീകരവാദം, സാമുദായിക കലാപം, മാവോയിസ്റ്റ് ആക്രമണം, അതിര്‍ത്തി കടന്നുള്ള ആക്രമണം തുടങ്ങിയവയില്‍ പരിക്കേറ്റവര്‍ക്കോ അല്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കോ ആണ് കേന്ദ്രം നഷ്ടപരിഹാരം നല്‍കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്. അഞ്ച് ലക്ഷം രൂപ വരെയാണ് ധനസഹായം ലഭിക്കുക.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരകളായ പൗരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഭീകരവാദം, സാമുദായിക കലാപം, മാവോയിസ്റ്റ് ആക്രമണം, അതിര്‍ത്തി കടന്നുള്ള ആക്രമണം തുടങ്ങിയവയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയുടെ ധനസാഹയം ലഭിക്കും.












Click it and Unblock the Notifications