കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങള്‍ക്കും വരുമാനമുണ്ടാക്കാം; സ്വര്‍ണം ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍

  • By Gokul
Google Oneindia Malayalam News

മുംബൈ: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 'സ്വര്‍ണ്ണം നിക്ഷേപിച്ച് പലിശ നേടൂ' എന്ന പദ്ധതിയില്‍ ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി വരുമാന വര്‍ദ്ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് നിശ്ചിത ശതമാനം പലിശയും സ്വര്‍ണത്തിന് മാര്‍ക്കറ്റ് വിലയും ഉറപ്പാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. നിക്ഷേപമായി ലഭിക്കുന്ന സ്വര്‍ണം ഉരുക്കി വ്യാപാരികള്‍ക്ക് വായ്പയായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

നിലവില്‍ ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങളില്‍ 3,000 ടണ്ണിലധികം സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് വിവരം. ഇത്രയും സ്വര്‍ണം ക്ഷേത്രങ്ങളില്‍ സൂക്ഷിക്കുന്നതിന് പകരം മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും അതേസമയം ക്ഷേത്രങ്ങള്‍ക്ക് പലിശവഴിയുള്ള വരുമാനം നല്‍കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പ്രധാന ക്ഷേത്രങ്ങളെ സര്‍ക്കാര്‍ സമീപിക്കും.

temple

പദ്മനാഭസ്വാമി ക്ഷേത്രം, മുംബൈയിലെ ശ്രീ സിദ്ധിവിനായക് ക്ഷേത്രം, തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും സ്വര്‍ണ നിക്ഷേപമുള്ളത്. കൂടാതെ മറ്റു ക്ഷേത്രങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ക്ഷേത്രങ്ങള്‍ക്കായി ആകര്‍ഷകമായ പദ്ധതിയൊരുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സ്വര്‍ണങ്ങള്‍ ബോണ്ടുകളായി സൂക്ഷിക്കുന്നതിലൂടെ അവയുടെ സംരക്ഷണ കാര്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലാതാകുമെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം, ദേവീദേവന്മാര്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണ്ണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കടുത്ത യാഥാസ്ഥികരായ ക്ഷേത്രം അധികാരികളും വിശ്വാസികളും സമ്മതിക്കുമോ എന്ന പ്രശ്‌നവും ഉദിക്കുന്നുണ്ട്.

English summary
In New Scheme, Cash-strapped Modi government eyes temple gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X