അംബേദ്കര്‍ വിഭാവനം ചെയ്ത കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു; അവകാശവാദവുമായി നദ്ദ
ദില്ലി: ഡോ: ബി ആര് അംബേദ്ക്കറിന്റെ ജന്മവാര്ഷിക ദിനം ആചരിക്കുകയാണ് രാജ്യം. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ബി ആര് അംബേദിക്കറിന്റെ 129ാം ജന്മദിനം. അംബേദ്ക്കറുടെ ജന്മദിനത്തില് ആദരസൂചകമായി ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ്. ഒപ്പം രാജ്യചത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ അംബേദ്ക്കര്‍ ജയന്തിയില്‍ ആശംസയും നേര്‍ന്നിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ബിആര്‍ അംബേദ്ക്കറിനെ ഒരിക്കല്‍ പോലും ബഹുമാനിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ.

അംബേദ്ക്കറിന്റെ കാഴ്ച്ചപ്പാടുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിറവേറ്റിയെന്നും അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും ജെപി നദ്ദ അവകാശപ്പെട്ടു. അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ജെപി നദ്ദ.
വലിയ അതിര്പ്പുകള് ഉണ്ടായിട്ടും ബിആര്‍ അംബേദ്ക്കര്‍ ഒരിക്കലും താന്‍ പിന്തുടര്ന്നു വന്ന മൂല്യങ്ങളില്‍ വിട്ടവീഴ്ച്ച വരുത്തിയിട്ടില്ലെന്നും സാമൂഹിക അസമത്വവും വിവേചനത്തിനുമെതിരെ അദ്ദേഹം പോരാടിയെന്നും നദ്ദ പറഞ്ഞു.
ബാബാസാഹേബിന്റെ കാലത്ത് കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന സയമത്ത് അവര്‍ അദ്ദേഹത്തിന് ഒരിക്കല്‍ പോലും ബഹുമാനം നല്‍കിയിരുന്നില്ല. അദ്ദേഹത്തിന് മരണത്തിനും നാല് പതിറ്റാണ്ട് ശേശമാണ് അദ്ദേഹത്തിന് ഭാരത രത്ന നല്കിയതെന്നതും നിര്‍ഭാഗ്യകരമാണ്. ബിജെപി പ്രവര്‍ത്തകരോട് അംബേദ്ക്കര്‍ പ്രത്യയശാസ്ത്രം പിന്തുടരാനും ജെപി നദ്ദ ആവശ്യപ്പെട്ടു.
നരേന്ദ്രമോദി സര്‍ക്കാര്‍ ബിആര്‍ അംബേദ്ക്കറിന്റെ ജനന-മരണ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ അഞ്ച് തീര്‍ത്ഥാടന സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമൂഹത്തിലെ പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും നദ്ദ പറഞ്ഞു.
ബിആര്‍ അംബേദ്ക്കര്‍ ജന്മദിനത്തില് ഈ ആരോഗ്യപ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഇത് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ചെയ്തതാണെന്നും നദ്ദ പറഞ്ഞു. ബി ആര് അംബേദ്കര്‍ വിഭാവനം ചെയ്ത കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കാണിച്ച പാത പിന്തുടര്‍ന്നിട്ടുണ്ടെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
അംബേദ്ക്കര്‍ ജന്മദിനത്തില് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ ആദരം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസകള്‍ അറിയിച്ചിരുന്നു.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications