കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പേസ് യുദ്ധ ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ പുതിയ ഏജന്‍സിക്ക് അംഗീകാരം നല്‍കി മോദി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ബഹിരാകാശത്ത് യുദ്ധങ്ങള്‍ നടത്താന്‍ സായുധ സേനയുടെ കഴിവുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയുധ സംവിധാനവും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്താന്‍ പുതിയ ഏജന്‍സിക്ക് അനുമതി നല്‍കി മോദി സര്‍ക്കാര്‍.

<strong>കത്വാ: പ്രതികളെ തൂക്കിലേറ്റുമ്പോള്‍ മാത്രമാണ് എന്‍റെ മകള്‍ക്ക് നീതി ലഭിക്കുകയെന്ന് കുട്ടിയുടെ അമ്മ</strong>കത്വാ: പ്രതികളെ തൂക്കിലേറ്റുമ്പോള്‍ മാത്രമാണ് എന്‍റെ മകള്‍ക്ക് നീതി ലഭിക്കുകയെന്ന് കുട്ടിയുടെ അമ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിയാണ് ഡിഫന്‍സ് സ്‌പേസ് റിസര്‍ച്ച് ഏജന്‍സി (ഡിഎസ്ആര്‍ഒ) എന്ന പുതിയ ഏജന്‍സിക്ക് അംഗീകാരം നല്‍കിയത്. സ്‌പേസ് യുദ്ധ ആയുധസംവിധാനങ്ങളും സാങ്കേതികവിദ്യകളും സൃഷ്ടിക്കുന്നതിനുള്ള ചുമതല ഈ ഏജന്‍സി ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

Narendra Modi

സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി തീരുമാനമെടുത്തതിനെ തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിതല ശാസ്ത്രജ്ഞന്മാരടംങ്ങുന്ന സംഘത്തിന്റെ കീഴില്‍ ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കൊപ്പം ശാസ്ത്രജ്ഞരുടെ ഒരു സംഘം ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഡിഫന്‍സ് സ്‌പെയ്‌സ് ഏജന്‍സി(ഡിഎസ്എ) ഗവേഷണത്തിനും വികസനത്തിനും പിന്തുണ നല്‍കും. രാജ്യത്തു സ്‌പേസ് യുദ്ധങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഡിഎസ്എ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്‌പേസില്‍ ഉപഗ്രഹങ്ങളെ വെടിവച്ച് വീഴ്ത്താനുള്ള പരീക്ഷണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യം ആന്റി സാറ്റലൈറ്റ് ടെസ്റ്റ് നടത്തിയിരുന്നു.

ഈ മിസൈല്‍ പരീക്ഷണത്തിലൂടെ ഇന്ത്യ നാല് രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ അംഗമാകുകയും ചെയ്തു. യുദ്ധസമയത്ത് ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണത്തിന് വിധേയരാക്കാന്‍ ആഗ്രഹിക്കുന്ന എതിരാളികളെ പ്രതിരോധിക്കാനും ഇതുവഴി ഇന്ത്യയ്ക്ക് സാധിച്ചു. എയര്‍ വൈസ് മാര്‍ഷല്‍-റാങ്ക് ഓഫീസറുടെ കീഴില്‍ ബംഗലൂരുവിലാണ് ഡിഫന്‍സ് സ്‌പേസ് ഏജന്‍സിയുടെ പ്രവര്‍ത്തനം.

English summary
Modi government has approved the setting up of a new agency to develop sophisticated weapon systems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X