Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ മോദി സര്‍ക്കാര്‍ ഇടപെട്ടു... കേന്ദ്രത്തെ കുരുക്കിലാക്കി ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ദില്ലി: കശ്മീരില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വിവാദത്തിന് തിരികൊളുത്തി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കശ്മീരില്‍ ഉണ്ടായെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നേരത്തെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി വന്‍ വിമര്‍ശനങ്ങള്‍ കാരണായിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് മോദി സര്‍ക്കാരിന് വന്‍ തലവേദന ഉണ്ടാക്കുന്നതാണ്. നേരത്തെ തന്നെ സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടതാണ്.

പിഡിപിയെ പിളര്‍ത്തി പാര്‍ട്ടിയുണ്ടാക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. ഇത് വിജയം കാണുമെന്ന ഘട്ടത്തിലായിരുന്നു പിഡിപി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഒന്നിച്ചത്. പക്ഷേ ഇതിനെ കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ടാണ് തടയേണ്ടി വന്നത് എന്ന് കൂടി സൂചിപ്പിക്കുകയാണ് ഗവര്‍ണര്‍. അതേസമയം മാസങ്ങള്‍ കഴിയുമ്പോള്‍ ഗവര്‍ണര്‍ക്ക് കശ്മീരിന്റെ ഭരണം രാഷ്ട്രപതിക്ക് നല്‍കേണ്ടി വരും. അത് വഴി സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കാന്‍ ബിജെപിക്ക് സാധിക്കും. ഇതായിരുന്നു അവര്‍ ലക്ഷ്യമിട്ടത്.

വിവാദവുമായി ഗവര്‍ണര്‍

വിവാദവുമായി ഗവര്‍ണര്‍

പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണിനെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. തന്നെ സംബന്ധിച്ച് അത് വലിയ ഇടപെടലായിട്ടാണ് തോന്നിയത്. ഇതിന് പിന്നാലെ തന്നെ മെഹബൂബ മുഫ്തിയും സര്‍ക്കാരുണ്ടാക്കാന്‍ എത്തിയിരുന്നു. ഇതോടെയാണ് താന്‍ നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ചതിയനായ വ്യക്തിയായി എന്നെ ചരിത്രം വിശേഷിപ്പിക്കാതിരിക്കാനാണ് നിയമസഭ പിരിച്ചുവിട്ടതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദം

കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദം

കേന്ദ്രത്തില്‍ നിന്ന് കടുത്ത സമ്മര്‍ദമാണ് എനിക്കുണ്ടായത്. അവരുടെ ഉത്തരവ് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനായിരുന്നു. ഒരു ഘട്ടത്തില്‍ പോലും സജാദ് ലോണിനെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിക്കണമെന്ന് തോന്നിയിട്ടില്ല. അഴിമതിക്കാരനാണ് അതിലൂടെ ഞാന്‍ മുദ്രകുത്തപ്പെട്ടു. പക്ഷേ എനിക്ക് മെഹബൂബ മുഫ്തിയെയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാവുമായിരുന്നില്ല. ഏതെങ്കിലും പക്ഷം പിടിക്കുന്നവനാണ് ഗവര്‍ണര്‍ എന്ന ആരോപണം തനിക്ക് ദോഷം ചെയ്യുന്നതാണെന്നും മാലിക് പറയുന്നു.

മെഹബൂബയ്ക്ക് ഗൗരവമില്ല

മെഹബൂബയ്ക്ക് ഗൗരവമില്ല

സജാദ് ലോണിനും ബിജെപിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്തായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍. പക്ഷേ ഇവിടെ മെഹബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സും ഗൗരവം കാണിച്ചില്ല. അവര്‍ സര്‍ക്കാരുണ്ടാക്കുന്നതിന് പക്വതയില്ല. ഇവരെ സര്‍ക്കാരുണ്ടാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്‌സും ട്വീറ്റും ചെയ്തത്. ഇത് എന്ത് തരം കീഴ്‌വഴക്കമാണ്. ഇങ്ങനെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതെന്നും ഗവര്‍ണര്‍ ചോദിക്കുന്നു.

എന്തുകൊണ്ട് വിളിച്ചില്ല

എന്തുകൊണ്ട് വിളിച്ചില്ല

മെഹബൂബയോ ഒമറോ തന്നെ വിളിക്കാന്‍ പോലും തയ്യാറായില്ല. എന്തുകൊണ്ട് അവര്‍ ജമ്മുവിലേക്ക് വന്നില്ല. ഇതിനൊക്കെ അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടതെന്നും മാലിക് പറഞ്ഞു. അതേസമയം ഗവര്‍ണര്‍ക്കെതിരെ ഫാറൂഖ് അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം സ്വയം ന്യായീകരണത്തിനാണ് ശ്രമിക്കുന്നത്. ദില്ലിയില്‍ നിന്ന് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാവാതിരിക്കാനാണ് ഈ ശ്രമങ്ങള്‍ എല്ലാം. എന്തുകൊണ്ട് അദ്ദേഹം ആര്‍ക്കാണ് ഭൂരിപക്ഷം ഉള്ളതെന്ന് പരിശോധിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.

കേന്ദ്രത്തിന് തിരിച്ചടി

കേന്ദ്രത്തിന് തിരിച്ചടി

കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടിയാണിത്. കശ്മീരില്‍ തങ്ങള്‍ ഇടപെട്ടില്ലെന്നാണ് ഇതുവരെ മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വെളിപ്പെടുത്തലോടെ പിഡിപിയെ പിളര്‍ത്താന്‍ ശ്രമിച്ച് കശ്മീര്‍ കൈപ്പിടിയില്‍ ഒതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണം ശരിയായിരിക്കുകയാണ്. അതേസമയം ഗവര്‍ണറെ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ചും ബിജെപി ചിന്തിക്കുന്നുണ്ട്. അതേസമയം രാഷ്ട്രപതി ഭരണം വരുന്നതോടെ ബിജെപിക്ക് കൂടുതല്‍ സ്വാധീനം കശ്മീരില്‍ ലഭിക്കുമെന്നാണ് വ്യക്താകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+