കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം പിന്നോട്ട് പോവുന്നു, പാര്‍ലമെന്റ് സമ്മേളനം വിളിക്കും, കാര്‍ഷിക നിയമത്തില്‍ പിഴച്ച് ബിജെപി!!

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ നിരന്തരം പാളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്ക. മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷ ഭരണത്തിനിടെ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രക്ഷോഭം ഉയരുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ നിന്ന് പിന്നോക്കം പോവാനാണ് ഒരുങ്ങുന്നത്. ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇതോടെ സര്‍ക്കാര്‍ പല ഓപ്ഷനുകളാണ് പ്രശ്‌ന പരിഹാരത്തിനായി നോക്കുന്നത്. പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിക്കുന്ന കാര്യം പോലും സര്‍ക്കാരിന്റെ പരിഗണണനയിലുണ്ട്.

1

പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിച്ചാല്‍ നിയമം ഭേദഗതി ചെയ്യേണ്ടി വരും. അങ്ങനെയെങ്കില്‍ മോദിക്ക് അത് വലിയ തിരിച്ചടിയാവും. ഇനി ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ പ്രതിഷേധങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യവും വര്‍ധിക്കും. നേരത്തെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ സ്പീക്കറോട് ശീതകാല സെഷന്‍ ആരംഭിക്കാന്‍ പറഞ്ഞിരുന്നു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ ഒമ്പതിന് കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതിലും തീരുമാനമായിട്ടില്ലെങ്കില്‍ കേന്ദ്രം നിയമഭേദഗതി നടത്തുമെന്ന് ഉറപ്പാണ്.

നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും, താങ്ങുവിലയുടെ കാര്യത്തില്‍ ഒരു ഭീഷണിയും ഇല്ലെന്നും താന്‍ പറഞ്ഞതായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. തോമറിനൊപ്പം കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സോം പ്രകാശും ഉണ്ടായിരുന്നു. കര്‍ഷക സംഘടനകളോടുള്ള കഠിന സമീപനം സര്‍ക്കാര്‍ ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകുമെന്ന് വരെ ഇവര്‍ പറഞ്ഞു. എന്നാല്‍ ചില ഭേദഗതികള്‍ കാര്‍ഷിക നിയമത്തില്‍ കൊണ്ടുവരാമെന്നാണ് തോമര്‍ വാഗ്ദാനം ചെയ്തു. താങ്ങുവിലയില്‍ അടക്കമുള്ള ഉറപ്പുകള്‍ എഴുതി നല്‍കാമെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.

പക്ഷേ ഇതൊന്നും കര്‍ഷകര്‍ അംഗീകരിച്ചിട്ടില്ല. മൂന്ന് നിയമങ്ങളും പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാവാത്ത അവസ്ഥയിലായിരുന്നു കേന്ദ്ര മന്ത്രിമാര്‍. എപിഎംസി നിയമം കൊണ്ട് ആര്‍ക്കും പ്രശ്‌നവുമുണ്ടാവില്ലെന്നാണ് കേന്ദ്രം വാദിച്ചത്. താങ്ങുവില ഉറപ്പാക്കുന്ന നിയമമാണ് വേണ്ടതെന്നും ഇപ്പോഴുള്ളത് പിന്‍വലിക്കണമെന്നും കര്‍ഷകര്‍ പറഞ്ഞു. ഓരോ സംസ്ഥാനത്തും മന്ദി നിയമം വ്യത്യസ്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മറ്റ് മന്ത്രാലയങ്ങളോട് കൂടി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ടി വരുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

English summary
modi government may convene a special parliament session to amend farm laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X