പാര്‍ക്കിംഗ് ഏരിയ ഇല്ലെങ്കില്‍ വണ്ടിയും വേണ്ട; പുതിയ ശുദ്ധികലശത്തിന് കേന്ദ്രം
കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം വ്യക്തമാക്കിയത്
ദില്ലി: രാജ്യത്തെ വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കുകളും നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. വാഹന രജിസ്‌ട്രേഷനുള്ള മാനദണ്ഡങ്ങളിലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്വന്തമായി സ്ഥലമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്കായിരിക്കും വാഹനം രജിസ്‌ട്രേഷനുള്ള അനുമതി നല്‍കുകയുള്ളൂവെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് വ്യക്തമാക്കിയത്. വിഷയം ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും ദില്ലിയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കെ അദ്ദേഹം വ്യക്തമാക്കി.
വാഹന രജിസ്‌ട്രേഷന് ഷിംല മുനിസിപ്പിലാറ്റിയില്‍ പാര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ നേരത്തെ ഹിമാചല്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശം കണക്കിലെടുത്ത് ഈ മാനദണ്ഡം രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കാനാണ് പദ്ധതി. കഴിഞ്ഞ ആഗസ്തില്‍ പാര്‍ലെമന്റില്‍ അവതരിപ്പിച്ച ബില്ലിന് അംഗീകാരം ലഭിച്ചിരുന്നില്ല എങ്കിലും ഇതുമായി മുന്നോട്ടുപോകാനാണ് കേന്ദ്രത്തിന്റെ നീക്കം.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തിരക്കുള്ള നഗരത്തില്‍ ഫ്‌ളാറ്റുകള്‍ക്കും കെട്ടികള്‍ക്കും മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമൂലമുള്ള ഗതാഗതക്കുരുക്കുകള്‍ക്കും അവസാനമാകും. ഇതാണ് അധികൃതരും ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications