രാജ്യം കണ്ട ഏറ്റവും ബുദ്ധിശൂന്യമായ സര്‍ക്കാര്‍ മോദിയുടേത്: രാമചന്ദ്ര ഗുഹ
ബെംഗളൂരു: രാജ്യം കണ്ട ഏറ്റവും ബുദ്ധിശൂന്യമായ സര്‍ക്കാര്‍ മോദിയുടെതാണെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബെംഗളൂരു സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിശാലികള്‍ സര്‍ക്കാരിന്റെ ഭാഗമായിട്ടില്ലെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് സര്‍ക്കാരിന്റെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ഉദാഹരമായി സെന്‍സര്‍ ബോര്‍ഡില്‍ പഹ്‌ലജ് നിഹ്‌ലാനിയെയും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെയും നിയനിച്ചത് എടുത്ത് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് മാത്രമാണ് അനുഭാവികളെ തിരഞ്ഞുപിടിച്ച് നിയമിക്കുന്നതായി കണ്ടത്. അധികാരത്തില്‍ വന്ന ശേഷം ബിജെപി, ആര്‍എസ്എസ് അനുഭാവികളെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു. പേരുകളും നിയമനങ്ങളും വ്യക്തമായി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം വിമര്‍ശിച്ചത്.












Click it and Unblock the Notifications