കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി മോദി സർക്കാർ.
2004 ജനുവരി ഒന്നിനുമുമ്പ്‌ നിയമനം നേടിയിട്ടും സാങ്കേതിക കാരണങ്ങളാൽ പുതിയ പെൻഷൻ പദ്ധതിയായ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട കേന്ദ്രജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാൻ അവസരം നൽകിയേക്കും. 01.01.2004 ന് മുമ്പ് നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ട, എന്നാൽ 01.01.2004-ലോ അതിനുശേഷമോ സേവനത്തിൽ ചേർന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കുക.

400 കോടിയുടെ ഹവാല ഇടപാട്; അഹമ്മദ് പട്ടേലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്400 കോടിയുടെ ഹവാല ഇടപാട്; അഹമ്മദ് പട്ടേലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്

ജീവനക്കാർക്ക് 1972ലെ സെൻട്രൽ സിവിൽ സർവീസ് ( പെൻഷൻ) റൂളിലേക്ക് മാറാനോ നാഷണൽ പെൻഷൻ സ്കീമിൽ തുടരാനോ അവസരം ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. നിലവിൽ ഈ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ പുതിയ പെൻഷൻ പദ്ധതിപ്രകാരം പെൻഷൻ തുകയിലേക്ക് വിഹിതം ഈടാക്കുന്നുമുണ്ട്‌. ഇത്തരക്കാർക്കാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം സർക്കാർ ഒരുക്കുന്നത്.

modi

ഏറെ നാളായുള്ള ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. . ഇത് ഒറ്റത്തവണമാത്രം നൽകുന്ന സൗകര്യമാണെന്നും എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്ക്‌ ഈ അവസരം ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര പെൻഷനേഴ്‌സ്‌ വെൽഫെയർ വകുപ്പ്‌ വ്യക്തമാക്കി. ഇതിനായി മെയ്‌ 31-നകം അപേക്ഷ നൽകണം.

കേന്ദ്ര ധനമന്ത്രാലയതതിന്റെ 2003 ഡിസംബർ 22ലെ ഉത്തരവു പ്രകാരം 2004 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമനം ലഭിച്ചവരാണ്‌ പുതിയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരിക. എന്നാൽ, യോഗ്യതാ പരീക്ഷയും ഇന്റർവ്യൂവും നിയമനവുമെല്ലാം 2003 ഡിസംബർ 31-ന് മുമ്പ്‌ പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങളാൽ 2004 ജനുവരി ഒന്നിനോ അതിനുശേഷമോ മാത്രം ജോലിയിൽ പ്രവേശിക്കേണ്ടി വന്നവർക്കാണ് ഈ തീരുമാനം പ്രയോജനപ്പെടുക‌.

English summary
Modi Government new decision on pension scheme of central government employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X