കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധിയെ പോലെയല്ല മോദി; മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ വിജയമെന്ന് ബിജെപി

നീതിക്ക് വേണ്ടി ശക്തമായി പോരാടിയ സ്ത്രീകളെ താന്‍ അഭിനന്ദിക്കുകയാണ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി മാറ്റത്തിന്റെ പാതയിലായ പുതിയ ഇന്ത്യയുടെ സൂചനയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. അതിന് നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വം ഉണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

modi

റഷ്യക്കു പിന്നാലെ അമേരിക്കയും; സിറിയയില്‍ ഐസിസിനെ പൂട്ടിനൊരുങ്ങി സൈന്യംറഷ്യക്കു പിന്നാലെ അമേരിക്കയും; സിറിയയില്‍ ഐസിസിനെ പൂട്ടിനൊരുങ്ങി സൈന്യം

കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപോലെ സമ്മർദത്തിന് വഴങ്ങി പിൻമാറുന്ന ആളല്ല നരേന്ദ്ര മോദിയെന്നും മന്ത്രി പറഞ്ഞു.

നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വം

നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വം

പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖിന്റെ അനാചരങ്ങൾക്ക് ഇരയാവുന്ന മുസ്ലീം സ്ത്രീകൾക്ക് വേണ്ടി ശക്തമായി നിലകൊള്ളുകയായിരുന്നു. ഇതു കൊണ്ട് തന്നെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കൃത്യമായി നിലപാടെടുക്കാൻ കേന്ദ്രത്തിനു കഴിഞ്ഞെന്നും മന്ത്രി പറയുന്നു.

നീതിക്കു വേണ്ടിയുള്ള പോരാട്ടം

നീതിക്കു വേണ്ടിയുള്ള പോരാട്ടം

മുത്താലാഖിനെതിരെ നീതിക്കു വേണ്ടി ശക്തമായി പേരാടിയ സ്ത്രീകളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. മുത്തലാഖിനെതിരെ നിയമം നടപ്പിലാകുന്നതോടെ മുസ്ലീം സ്ത്രീകളുടെ മൗലികാവകാശവും ലിംഗസമത്വവുമാണ് സംരക്ഷിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുസ്ലിം വിവാഹ മോചനവും ബന്ധപ്പെട്ട നടപടികളും വിശദീകരിക്കുന്ന പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ മുത്തലാഖ് പ്രകാരമുള്ള വിവാഹ മോചനം നടക്കരുതെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. മുസ്ലീം സ്ത്രീകളുടെ മൗലിക അവകാശം, വ്യക്തി സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്‍മേലുള്ള വാദങ്ങള്‍ സുപ്രീംകോടതി വിശദമായി കേട്ടിരുന്നു. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് വിധി.

മുത്തലാഖിനെതിരെ വ്യാപക പ്രതിഷേധം

മുത്തലാഖിനെതിരെ വ്യാപക പ്രതിഷേധം

രാജ്യത്ത് മുത്തലാഖിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നത്.വിവാഹത്തെ പരിഹസിക്കുന്ന സമ്പ്രദായമാണ് ഇതെന്നായിരുന്നു മുത്തലാഖിനെ കുറിച്ച് ഉയര്‍ന്നിരുന്ന പൊതുവാദം. ലോകത്തെ 22 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ 20 എണ്ണത്തിലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്.

സൈറ ബാനുവിന്റെ ഹർജി

സൈറ ബാനുവിന്റെ ഹർജി

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സ്വദേശിയായ സൈറ ബാനു ഉൾപ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. 15 വര്‍ഷത്തെ ബാനുവിന്റെ വിവാഹ ജീവിതം അവസാനിച്ചത് ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയതിലൂടെയാണ്. വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് സൈറാ ബാനു പറഞ്ഞു. കൂടാതെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിം വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇന്ന് ഐതിഹാസിക ദിനമാണെന്നും ബാനു കൂട്ടിച്ചേര്‍ത്തു.

അടുത്തത് ഏകീകൃത സിവിൽ കേഡ്

അടുത്തത് ഏകീകൃത സിവിൽ കേഡ്

എതിർപ്പുകൾ ശക്തമായപ്പോഴും ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനുള്ള നീക്കം കേന്ദ്രസർക്കാർ ഊർജിതമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയുള്ള ചോദ്യാവലി കേന്ദ്രസർക്കാർ മുമ്പ് ഇറക്കിയിരുന്നു. 16 ചോദ്യങ്ങളുള്ള ചോദ്യാവലിയിൽ മുത്തലാഖ്, കുടുംബ നിയമം, വ്യക്തിനിയമം, ആചാരം, ബഹുഭാര്യത്വം, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ. മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി വിധി അനുകൂലമായതോടെ എൻഡിഎയുടെ ഏകസിവിൽ കോഡ് എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

English summary
BJP chief Amit Shah on Tuesday said the Supreme Court's ban on the controversial practice of triple talaq is a "historic decision," and praised the efforts of Prime Minister Narendra Modi and his government for effectively presenting the case of Muslim women in the top court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X