മോദി ആര്‍ക്കൊക്കെ നല്‍കും ഭാരതരത്ന?
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി മാസം രണ്ട് കഴിഞ്ഞു. സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഭാരത രത്ന നല്കി വിവാദം സൃഷ്ടിച്ചാണ് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങിയത്. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന് നല്‍കാതെ സച്ചിന് ഭാരത് രത്ന നല്‍കിയതാണ് വിവാദമായത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനി ആര്‍ക്കൊക്കെ ഭാരത രത്ന നല്‍കും എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. അഞ്ച് പേര്‍ക്കാണത്രെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ഇത്തവണ നല്കാന് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതില്‍ ഒരാള്‍ ബിജെപിക്കാരനും ആണ്. ആര്‍ക്കൊക്കെയാണ് മോദി ഭാരത രത്ന നല്കാന് ഉദ്ദേശിക്കുന്നത്....

സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ജ്വലിക്കുന്ന ഏടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. ദുരൂഹതകള്‍ ബാക്കി നിര്‍ത്തി ചരിത്രത്തിലേക്ക് മാഞ്ഞുപോയ വ്യക്തി. മരണാനന്തര ബഹുമതിയായി നേതാജിക്ക് ഭാരത രത്ന പുരസ്കാരം പ്രഖ്യാപിച്ചതായിരുന്നു 1992ല്‍. എന്നാല്‍ മരണം സ്ഥിരീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം പുരസ്കാരം സ്വീകരിക്കാന്‍ വിസമ്മതിച്ചു.

അടല്‍ ബിഹാരരി വാജ്പേയി
ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും ഭാരത രത്ന നല്കുന്ന കാര്യം മോദി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടത്രെ. ഒരു പക്ഷേ വലിയ വിവാദത്തിലേക്ക് നീങ്ങാനിടയുള്ള സംഭവമായിരിക്കും ഇത്.

ധ്യാന്‍ ചന്ദ്
കായിക താരത്തിന് ഭാര രത്ന നല്‍കണോ എന്ന ആശക്കുഴപ്പത്തില്‍ പെട്ട് ഇത്രനാളും കുടുങ്ങിക്കിടക്കുകയായിരുന്നു ധ്യാന്‍ ചന്ദിനുള്ള ഭാരത രത്ന. പക്ഷേ സച്ചിന് ഭാരത രത്ന കൊടുക്കുമ്പോള്‍ സര്‍ക്കാരിന് ആ ആശയക്കുഴപ്പം ഉണ്ടായില്ല. ആ തെറ്റും മോദി തിരുത്താനൊരുങ്ങുകയാണ്.

മദന്‍ മോഹന്‍ മാളവ്യ
ഹിന്ദു ദേശീയതയുടെ ആദ്യകാല വക്താവെന്ന് വേണമെങ്കില്‍ മാളവ്യയെ വിശേഷിപ്പിക്കാം. സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവി നാല് തവണ വഹിച്ച വ്യക്തി. നരേന്ദ്ര മോദി ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് മാളവ്യ.

അടുത്തത് ആര്
അഞ്ച് ഭാരത രത്ന മെഡലുകള്ക്കാണത്രെ ഇത്തവണ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തില്‍ ആയിരിക്കും ബഹുമതികള്‍ പ്രഖ്യാപിക്കുക. ആരായിരിക്കും ആ അഞ്ചാമന് എന്നകാര്യത്തില്‍ ഊഹാപോഹങ്ങള്‍ ഏറെയുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications