കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ആര്‍ക്കൊക്കെ നല്‍കും ഭാരതരത്‌ന?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി മാസം രണ്ട് കഴിഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കി വിവാദം സൃഷ്ടിച്ചാണ് യുപിഎ സര്‍ക്കാര്‍ പടിയിറങ്ങിയത്. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന് നല്‍കാതെ സച്ചിന് ഭാരത് രത്‌ന നല്‍കിയതാണ് വിവാദമായത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനി ആര്‍ക്കൊക്കെ ഭാരത രത്‌ന നല്‍കും എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. അഞ്ച് പേര്‍ക്കാണത്രെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ഇത്തവണ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതില്‍ ഒരാള്‍ ബിജെപിക്കാരനും ആണ്. ആര്‍ക്കൊക്കെയാണ് മോദി ഭാരത രത്‌ന നല്‍കാന്‍ ഉദ്ദേശിക്കുന്നത്....

 സുഭാഷ് ചന്ദ്ര ബോസ്

സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ജ്വലിക്കുന്ന ഏടാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. ദുരൂഹതകള്‍ ബാക്കി നിര്‍ത്തി ചരിത്രത്തിലേക്ക് മാഞ്ഞുപോയ വ്യക്തി. മരണാനന്തര ബഹുമതിയായി നേതാജിക്ക് ഭാരത രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചതായിരുന്നു 1992ല്‍. എന്നാല്‍ മരണം സ്ഥിരീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ചു.

അടല്‍ ബിഹാരരി വാജ്‌പേയി

അടല്‍ ബിഹാരരി വാജ്‌പേയി

ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും ഭാരത രത്‌ന നല്‍കുന്ന കാര്യം മോദി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടത്രെ. ഒരു പക്ഷേ വലിയ വിവാദത്തിലേക്ക് നീങ്ങാനിടയുള്ള സംഭവമായിരിക്കും ഇത്.

 ധ്യാന്‍ ചന്ദ്

ധ്യാന്‍ ചന്ദ്

കായിക താരത്തിന് ഭാര രത്‌ന നല്‍കണോ എന്ന ആശക്കുഴപ്പത്തില്‍ പെട്ട് ഇത്രനാളും കുടുങ്ങിക്കിടക്കുകയായിരുന്നു ധ്യാന്‍ ചന്ദിനുള്ള ഭാരത രത്‌ന. പക്ഷേ സച്ചിന് ഭാരത രത്‌ന കൊടുക്കുമ്പോള്‍ സര്‍ക്കാരിന് ആ ആശയക്കുഴപ്പം ഉണ്ടായില്ല. ആ തെറ്റും മോദി തിരുത്താനൊരുങ്ങുകയാണ്.

മദന്‍ മോഹന്‍ മാളവ്യ

മദന്‍ മോഹന്‍ മാളവ്യ

ഹിന്ദു ദേശീയതയുടെ ആദ്യകാല വക്താവെന്ന് വേണമെങ്കില്‍ മാളവ്യയെ വിശേഷിപ്പിക്കാം. സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവി നാല് തവണ വഹിച്ച വ്യക്തി. നരേന്ദ്ര മോദി ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് മാളവ്യ.

 അടുത്തത് ആര്

അടുത്തത് ആര്

അഞ്ച് ഭാരത രത്‌ന മെഡലുകള്‍ക്കാണത്രെ ഇത്തവണ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തില്‍ ആയിരിക്കും ബഹുമതികള്‍ പ്രഖ്യാപിക്കുക. ആരായിരിക്കും ആ അഞ്ചാമന്‍ എന്നകാര്യത്തില്‍ ഊഹാപോഹങ്ങള്‍ ഏറെയുണ്ട്.

English summary
Modi Government orders five Bharat Ratna medals: Atal,Subhash Chandra Bose likely to get :report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X