അയോധ്യയില്‍ രാമക്ഷേത്രമല്ല പണിയുന്നത്, മ്യൂസിയം!
ദില്ലി: അയോധ്യയില്‍ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്രം പടുത്തുയര്‍ത്തും എന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത് അടുത്തിടെ പ്രഖ്യാപിച്ചത്. അത് ഏറെ പ്രൗഢിയേറിയതായിരിയ്ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ലത്രെ. അയോധ്യയില്‍ പണിയാന്‍ പോകുന്നത് ഉഗ്രന്‍ മ്യൂസിയം ആണെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നത്. അതൊരു രാമ മ്യൂസിയം ആയിരിയ്ക്കും.

കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ എക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിയ്ക്കുന്നത്. അയോധ്യയിലെ 'രാമായണ വലയ'ത്തിനകത്ത് തന്നെ ആയിരിയ്ക്കും ഈ മ്യൂസിയം എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തര്‍ക്ക ഭൂമിയില്‍ ആയിരിയ്ക്കില്ല ഈ മ്യൂസിയം നിര്‍മിയ്ക്കുക. രാമന്റേയും രാമയണത്തിന്റേയും മഹിമ ലോകത്തോട് വിളിച്ചുപറയുന്നതായിരിയ്ക്കും ഈ മ്യൂസിയം. അടുത്ത വര്‍ഷം തന്നെ ഇതിന്റെ ജോലികള്‍ തുടങ്ങുമെന്നും മന്ത്രി പറയുന്നു.
ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലായിരിയ്ക്കും രാമായണ മ്യൂസിയം നിര്‍മിയ്ക്കുക. 2017 ല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുമ്പ് തന്നെ മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications