കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രമല്ല പണിയുന്നത്, മ്യൂസിയം!

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്രം പടുത്തുയര്‍ത്തും എന്നായിരുന്നു വിശ്വഹിന്ദു പരിഷത്ത് അടുത്തിടെ പ്രഖ്യാപിച്ചത്. അത് ഏറെ പ്രൗഢിയേറിയതായിരിയ്ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ലത്രെ. അയോധ്യയില്‍ പണിയാന്‍ പോകുന്നത് ഉഗ്രന്‍ മ്യൂസിയം ആണെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നത്. അതൊരു രാമ മ്യൂസിയം ആയിരിയ്ക്കും.

Ram Mandir

കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിയ്ക്കുന്നത്. അയോധ്യയിലെ 'രാമായണ വലയ'ത്തിനകത്ത് തന്നെ ആയിരിയ്ക്കും ഈ മ്യൂസിയം എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തര്‍ക്ക ഭൂമിയില്‍ ആയിരിയ്ക്കില്ല ഈ മ്യൂസിയം നിര്‍മിയ്ക്കുക. രാമന്റേയും രാമയണത്തിന്റേയും മഹിമ ലോകത്തോട് വിളിച്ചുപറയുന്നതായിരിയ്ക്കും ഈ മ്യൂസിയം. അടുത്ത വര്‍ഷം തന്നെ ഇതിന്റെ ജോലികള്‍ തുടങ്ങുമെന്നും മന്ത്രി പറയുന്നു.

ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയിലായിരിയ്ക്കും രാമായണ മ്യൂസിയം നിര്‍മിയ്ക്കുക. 2017 ല്‍ ഉത്തര്പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുമ്പ് തന്നെ മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

English summary
No temple, but here's a museum. The Narendra Modi government is planning to build a state of-the-art Ram museum in the politically charged town of Ayodhya- says Tourism Minister Mahesh Sharma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X