കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് ഇനി 'പശുമന്ത്രിയും' 'പശുവകുപ്പും!!!ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങും!!

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഗോമാതാവിനെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി പോരാടുന്ന ബിജെപി അടുത്ത നീക്കത്തിലേക്ക്. ഇന്ത്യക്ക് ഉടന്‍ ഒരു പശുമന്ത്രാലയവും പശുവകുപ്പും ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പശുക്കള്‍ക്കായി പ്രത്യക വകുപ്പ് ആരംഭിക്കാന്‍ അമിത് മോദി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് അറിയിച്ചത്.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശിലെത്തിയപ്പോഴാണ് അമിത് ഷാ പശുവകുപ്പ് രൂപീകരിക്കുന്നതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു. നേരത്തേ യോഗിയും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇക്കാര്യം യോഗി ബിജെപിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു.

cow

നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ പശുക്കളുടെ ക്ഷേമത്തിനായി പ്രത്യക മന്ത്രിയെ നിയമിച്ചിട്ടുണ്ട്. ഗുജറാത്തില്‍ പശുക്കളെ കശാപ്പു ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന നിയമവും നിലവിലുണ്ട്. അതേസമയം പശുക്കളുടെ പേരിലുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയുമാണ്.

English summary
Modi Government Plans On Introducing A Cow Ministry, Says BJP President Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X