കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാര്‍ വ്യാവസായികളുടെ സര്‍ക്കാര്‍; മോദിക്കെതിരെ രാഹുല്‍

മോദി സര്‍ക്കാര്‍ നിലകൊള്ളുന്നത് ഏതാനും ചില കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നു രാഹുല്‍ ഗാന്ധി

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

അഹമ്മാദാബാദ്: പ്രധാമനന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്ര്‌സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ നിലകൊള്ളുന്നത് ഏതാനും ചില കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അഹമ്മാദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര കൊറിയയെ ചൈനയും കൈവിട്ടു; ഇനിയും കളിച്ചാല്‍ അതിര്‍ത്തിയടക്കും, തീരുമാനത്തിനു പിന്നില്‍ യുഎസ്?ഉത്തര കൊറിയയെ ചൈനയും കൈവിട്ടു; ഇനിയും കളിച്ചാല്‍ അതിര്‍ത്തിയടക്കും, തീരുമാനത്തിനു പിന്നില്‍ യുഎസ്?

ഗുജറാത്തിലെ പാവപ്പെട്ട കര്‍ഷകരുടെ ആകെ കടം 36000 രൂപയാണ്. ടാറ്റ നാനോക്ക് വേണ്ടി 60,000 കോടി രൂപയ്ക്ക് 0.01 ശതമാനം പലിശയാണ് നല്‍കിയത്. എന്നാല്‍ ഗുജറാത്തില്‍ ആരെങ്കിലും നാനോകാര്‍ ഉപയോഗിക്കുന്നുണ്ടോ ? എത്ര ചെറുപ്പക്കാര്‍ക്ക് അവര്‍ ജോലി നല്‍കി രാഹുല്‍ ചോദിച്ചു?.

RAHUL

മോദിയുടെ സുഹൃത്തുക്കളായ അന്‍പതോളം വ്യവസായികള്‍ക്കാണ് എല്ലാ സഹായവും ലഭിക്കുന്നത്. കൂടാതെ മോദിയുടെ ചില മാധ്യമ സുഹ്യത്തുക്കളാണ് മധ്യമങ്ങളേയും നിയന്ത്രിക്കുന്നത്. അവര്‍ തന്നെയാണ് രാജ്യത്തുള്ള പാവപ്പെട്ട കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

English summary
Congress Vice President Rahul Gandhi on Monday accused the Narendra Modi government of promoting crony capitalism at a heavy cost to the small and medium enterprise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X