കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ വന്‍ അഴിമതി? നഷ്ടം നാല് ലക്ഷം കോടി!! സംഭാവനയ്ക്ക് ബദലെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. ഖനന ലൈസന്‍സ് ചട്ടം ലംഘിച്ചു അനുവദിച്ചുവെന്നാണ് ആരോപണം. ലേലം നടത്താതെ ലൈസന്‍സ് നല്‍കിയതുവഴി ഖജനാവിലേക്ക് എത്തേണ്ട കോടികളാണ് നഷ്ടമായതെന്നും സിഎജി ഇക്കാര്യം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പാട്ടക്കാലാവധി കഴിഞ്ഞ ഖനന ലൈസന്‍സ് ലേലം ചെയ്യാതെ പുതുക്കി നല്‍കുകയായിരുന്നു മോദി സര്‍ക്കാര്‍. കാലാവധി കഴിഞ്ഞാല്‍ പുതിയ ലേലം നടത്തണം. ഇതുവഴി വന്‍തുക സര്‍ക്കാരിന് ലഭിക്കും. ലേലം നടത്താതെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഖനികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 എത്ര നഷ്ടമുണ്ടായി

എത്ര നഷ്ടമുണ്ടായി

സര്‍ക്കാരിന് എത്ര നഷ്ടം വന്നുവെന്ന് കണക്കാക്കാന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പ്രത്യേക അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

സംഭാവന നല്‍കിയ കമ്പനികള്‍ക്ക്

സംഭാവന നല്‍കിയ കമ്പനികള്‍ക്ക്

ബിജെപിക്ക് സംഭാവന നല്‍കിയ കമ്പനികള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നീക്കത്തിലൂടെ നേട്ടമുണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. സംഭാവന ലഭിച്ചതിനുള്ള പ്രത്യുപകാരമാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 കോര്‍പറേറ്റുകളെ സഹായിച്ചു

കോര്‍പറേറ്റുകളെ സഹായിച്ചു

ഖനികളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നാല് ലക്ഷം കോടി രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നതെന്നാണ് ആരോപണം. ഖനികള്‍ വീണ്ടും ലേലം ചെയ്യാതെ കോര്‍പറേറ്റുകളെ മോദി സര്‍ക്കാര്‍ സഹായിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

 മോദിയോട് ചോദ്യം

മോദിയോട് ചോദ്യം

ഖനന ലൈസന്‍സ് പുതുക്കി കിട്ടിയ കമ്പനികളില്‍ നിന്ന് ബിജെപി സംഭാവനകള്‍ വാങ്ങിയിട്ടുണ്ടോ എന്ന കാര്യം മോദി വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രകൃതി വിഭവങ്ങള്‍ കമ്പനികള്‍ക്ക് അനുവദിക്കുമ്പോള്‍ ലേലം ചെയ്യലാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് 2012ലും 2014ലും സുപ്രീംകോടതി വ്യക്തമാക്കിയതാണ്.

സുപ്രീംകോടതി നോട്ടീസ്

സുപ്രീംകോടതി നോട്ടീസ്

ഖനന ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേറ പറയുന്നു.

നിയമം ഭേദഗതി ചെയ്തു

നിയമം ഭേദഗതി ചെയ്തു

ഖനി-ധാതു വിഭവങ്ങളുമായി ബന്ധപ്പെട്ട 1948ലെ നിയമം 2015ല്‍ മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പാട്ടത്തിന് കൊടുത്ത ഖനികളുടെ ലൈസന്‍സ് പുതുക്കാന്‍ ലേലം നടത്തേണ്ടതില്ലെന്ന് ഭേദഗതിയില്‍ പറയുന്നു. ഓര്‍ഡിനന്‍സ് വഴിയാണ് ഭേദഗതി കൊണ്ടുവന്നത്. ഇതുപ്രകാരം ചില കമ്പനികള്‍ക്ക് ലൈസന്‍സ് 2030 വരെയാണ് നീട്ടിനല്‍കിയിരിക്കുന്നത്.

സംസ്ഥാനങ്ങളുമായി ആലോചിച്ചില്ല

സംസ്ഥാനങ്ങളുമായി ആലോചിച്ചില്ല

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബിജെപി അംഗം ഭൂപേന്ദര്‍ യാദവ് അധ്യക്ഷനായ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. എന്നാല്‍ കാര്യമായ ചര്‍ച്ച ചെയ്തില്ല. ഇതിനെതിരെ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളായ മണി ശങ്കര്‍ അയ്യരും ഗുലാം നബി ആസാദും രംഗത്തുവന്നിരുന്നു. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പ്രതികരണം കൂടി പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

ബോളിവുഡ് നടി ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അമ്പരപ്പ്

English summary
Modi Government Renewed Mining Leases Without Auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X