മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മാത്രം ചെലവഴിച്ചത് കോടികള്‍: പുറത്തുവന്ന കണക്കുകള്‍!!!
Recommended Video

ദില്ലി: ബിജെപി പരസ്യ പ്രചാരത്തിനായി ചെലവഴിച്ച പണത്തിന്റെ കണക്ക് പുറത്ത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ പരസ്യ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ ചെലവഴിച്ച തുകയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 3755 കോടി രൂപയാണ് ഇക്കാലയളവില്‍ ചെലവഴിച്ചിട്ടുള്ളത്. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള ഭരണക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അച്ചടി ,ഇലക്ട്രോണിക്, ഔഡട്ട്ഡോര് മാധ്യമങ്ങള്‍ക്ക് നല്കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് 37, 54,06,23,616 രൂപയാണ് ചെലവാക്കിയത്.
ഗ്രേറ്റര്‍ നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാംവീര് തന്‍വര്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭിച്ചത്. ഇലക് ട്രോണിക് പരസ്യങ്ങള്‍ക്കായി 1656 കോടി രൂപയാണ് ചെലവായത്. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്ശന്, ഇന്റര്‍നെറ്റ്, എസ്.എം.എസ്, ടിവി എന്നിവയിലൂടെയായിരുന്നു പരസ്യം.

അച്ചടി മാധ്യമങ്ങള്‍ക്കായി 1698 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മലിനീകരണ നിയന്ത്രണത്തിനുവേണ്ടി സര്‍ക്കാര്‍ നീക്കിവെച്ചത് 56 കോടി രൂപ മാത്രമാണ്. 2014 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച് 31 നും ഇടയില്‍ 448 കോടി രൂപയാണ് മന്ത്രാലയം ചെലവഴിച്ചത്. അതിനടുത്ത വര്‍ഷങ്ങളില്‍ 542കോടിയും 120 കോടി രൂപയുമാണ് ചെലവഴിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ പരസ്യം പത്രങ്ങളില്‍ നല്‍കാനായി മാത്രം 2015ല്‍ 8.5 കോടി രൂപയാണ് ചെലവഴിച്ചതെന്നും വിവരാവകാശ രേഖ ചൂണ്ടിക്കാണിക്കുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications