കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങള്‍; മോദി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍...

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനങ്ങള്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിസ്‌ഫോടനങ്ങളായിരിക്കുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിദേശ നിക്ഷേപകര്‍ അതേറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമങ്ങളില്‍ വന്‍മാറ്റം വരാന്‍ പോകുകയാണ്.

സ്വകാര്യ വല്‍ക്കരണം, പുതിയ വ്യവസായങ്ങള്‍ക്ക് ഭൂമി കണ്ടെത്തല്‍ തുടങ്ങി ഒട്ടേറെ പരിഷ്‌കാരങ്ങളാണ് ആദ്യ നൂറ് ദിവസങ്ങളില്‍ സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് രാജീവ് കുമാര്‍ പറയുന്നു. വിദേശനിക്ഷേപകര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

വിദേശനിക്ഷേപകര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരാന്‍ പോകുന്നു. അക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും രാജീവ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ വേണ്ട ഉപദേശ, നിര്‍ദേശങ്ങള്‍ നല്‍കുന്ന സമിതിയാണ് നീതി ആയോഗ്. നേരത്തെയുണ്ടായിരുന്ന ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ടാണ് മോദി സര്‍ക്കാര്‍ നീതി ആയോഗ് രൂപീകരിച്ചത്.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ബില്ല്

പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ബില്ല്

ജൂലൈയില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള നടപടികളുണ്ടാകും. ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ വളരെ സങ്കീര്‍ണമാണ്. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന പുതിയ ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 44 കേന്ദ്ര നിയമങ്ങള്‍ ക്രോഡീകരിച്ച നാല് കോഡുകളിലേക്ക് മാറ്റുന്ന തരത്തിലാകും പുതിയ ബില്ല് അവതരിപ്പിക്കുക.

കുരുക്കുകള്‍ എളുപ്പമാക്കും

കുരുക്കുകള്‍ എളുപ്പമാക്കും

നിയമങ്ങള്‍ സങ്കീര്‍ണമായത് കാരണം വ്യവസായികള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മടിയുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴില്‍ നിയമത്തിലെ കുരുക്കുകള്‍ എളുപ്പമാക്കുന്നത്. കൂലി, വ്യവസായവുമായി ബന്ധപ്പെട്ടത്, സാമൂഹിക സുരക്ഷ, ക്ഷേമം, ജോലി സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യം തുടങ്ങി ഓരോ കാര്യങ്ങളിലും പ്രത്യേകം നിയമങ്ങള്‍ നിലനില്‍ക്കുന്നു. എല്ലാം നാല് കോഡുകളിലേക്ക് ചുരുക്കുന്നതായിരിക്കും പുതിയ ബില്ല് എന്നും രാജീവ് കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി ഉപയോഗപ്രദമാക്കും

സര്‍ക്കാര്‍ ഭൂമി ഉപയോഗപ്രദമാക്കും

വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനും പുതിയ സംരംഭകര്‍ക്ക് കൈമാറുന്നതും എളുപ്പമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാരിന്റെ തന്നെ ഒട്ടേറെ ഭൂമി ഉപയോഗ ശൂന്യമായി കിടക്കുന്നു. അതെല്ലാം വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈയ്യടി നേടാന്‍ നിതിന്‍ ഗഡ്കരിക്ക് വീണ്ടും ഗതാഗത വകുപ്പ്; സോണിയ പോലും പ്രശംസിച്ച നേതാവ്കൈയ്യടി നേടാന്‍ നിതിന്‍ ഗഡ്കരിക്ക് വീണ്ടും ഗതാഗത വകുപ്പ്; സോണിയ പോലും പ്രശംസിച്ച നേതാവ്

English summary
Modi Government's First 100 days to see several big-bang reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X