കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടയിലും വിമർശനങ്ങളെ അടിച്ചമർത്താനുള്ള മോദി സർക്കാർ നീക്കം ന്യായീകരിക്കാൻ പറ്റാത്തത്; ലാൻസെറ്റ്

Google Oneindia Malayalam News

ദില്ലി;ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മെഡിക്കൽ ജേണലായ ലാൻസെറ്റ്. കൊവിഡ് മഹാമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനേക്കാൾ തങ്ങൾക്കെതിരെ ട്വിറ്ററിൽ ഉയർന്ന വിമർശനങ്ങൾ നീക്കനാണ് മോദി സർക്കാർ ശ്രമിച്ചതെന്ന് ലാൻസെറ്റിന്റെ എഡിറ്റോറിയയിൽ കുറ്റപ്പെടുത്തുന്നു. പ്രതിസന്ധി ഘട്ടത്തിൽ വിമർശനങ്ങൾ സ്വീകരിക്കാനും തുറന്ന മനസോടെ ചർച്ച നടത്താനും തയ്യാറാവാത്ത പ്രധാനമന്ത്രി മോദിയുടെ നടപടികൾ മാപ്പർഹിക്കാത്തതാണെന്നും ലേഖനത്തിൽ പറയുന്നു.

modi

ഓഗസ്റ്റ് 1 ആകുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡ് മരണം 10 ലക്ഷമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനെ ഉദ്ധരിച്ചുള്ള എഡിറ്റോറിയയിൽ പറയുന്നു. അത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ പോയാൽ സ്വയം വരുത്തിവെച്ച ദേശീയ ദുരന്തത്തിന്റെ ഉത്തരവാദിത്തം മോദി സർക്കാരിനാണെന്നും റിപ്പോർട്ടിൽ പറയുന്നു. സൂപ്പർസ്‌പ്രെഡർ എന്ന അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും വലിയ മതപരമായ ചടങ്ങുകൾ നടത്താനും തിരഞ്ഞെടുപ്പ് റാലികൾ നടത്താനും സർക്കർ അനുമതി നൽകി.

ഇന്ത്യയിലെ സാഹചര്യം അതീവ ഗുരുതരനാണ്. ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നു. ആരോഗ്യപ്രവർത്തകരും രോഗിബാധിതരാകുകയാണ്. മെഡിക്കൽ ഓക്സിജൻ, ആശുപത്രി കിടക്കകൾ, മറ്റ് ആവശ്യങ്ങൾ എന്നിവ തേടുന്ന നിരാശരായ ആളുകളുടെ അഭ്യർത്ഥനകളാണ് സമൂഹമാധ്യമങ്ങൾ നിറയെ. മാർച്ചിൽ രണ്ടാം തരംഗം ഉണ്ടാകുന്നതിന് മുൻപ് തന്നെ ഇന്ത്യയിൽ കൊവിഡ് ഇല്ലാതാകുന്നുവെന്ന് പ്രഖ്യാപിക്കാനാണ് ആരോഗ്യമന്ത്രി ഹർഷ് വർധരൻ തിടുക്കം കാണിച്ചത്.

ഇന്ത്യയിലെ വാക്സിൻ നയത്തേയും എഡിറ്റോറിയൽ കുറ്റപ്പെടുത്തി. കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ലേഖനത്തില് പറയുന്നു. പ്രതിസന്ധി നേരിടാൻ തങ്ങളുടെ നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണം.

വ്യക്തമായ വാക്സിൻ നയം വേഗത്തിൽ തന്നെ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. രണ്ട് കാര്യങ്ങളാണ് പ്രധാനമായും മറികടക്കേണ്ടത്. ഒന്ന് വാക്സിൻ വിതരണം വർദ്ധിപ്പിക്കുകക,രണ്ട് നഗരത്തിലുള്ളവർക്ക് മാത്രമല്ല ആകെ ജനസംഖ്യയുടെ 65% ത്തിലധികം വരുന്ന പൊതുജനാരോഗ്യത്തിന്റെയും പ്രാഥമിക ശുശ്രൂഷയുടെയും കടുത്ത അപര്യാപ്തത നേരിടുന്ന ഗ്രാമീണ, ദരിദ്രരായ പൗരന്മാരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വിതരണ കാമ്പെയ്ൻ ആരംഭിക്കുക.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

പ്രാദേശിക തലത്തിലുള്ള പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളുമായി സർക്കാർ യോജിച്ച് പ്രവർത്തിക്കണം. കൃത്യമായ ഡാറ്റകൾ പുറത്തുവിടാൻ തയ്യാറാകണം. എന്താണ് നടക്കുന്നതെന്ന് ജനത്തെ അറിയിക്കാനും കൊവിഡ് കേസുകൾ കുറക്കാൻ സ്വീകരിക്കേണ്ട നടപടികൾ ജനങ്ങളെ ബോധവത്കരിക്കാനും തയ്യാറാകണം, എഡിറ്റോറിയലിൽ പറയു്നു.

'കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല';ഈ മാധ്യമങ്ങൾ നൽകുന്ന സന്ദേശം തിന്മയും നാശവുമെന്ന് ജയരാജൻ'കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല';ഈ മാധ്യമങ്ങൾ നൽകുന്ന സന്ദേശം തിന്മയും നാശവുമെന്ന് ജയരാജൻ

കോൺഗ്രസിൽ അമരീന്ദറിനെതിരെ പുതിയ പടയൊരുക്കം; മന്ത്രിമാരെയും എംഎൽഎമാരുമാരെയും കണ്ട് നവജ്യോത് സിദ്ധുകോൺഗ്രസിൽ അമരീന്ദറിനെതിരെ പുതിയ പടയൊരുക്കം; മന്ത്രിമാരെയും എംഎൽഎമാരുമാരെയും കണ്ട് നവജ്യോത് സിദ്ധു

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

Recommended Video

cmsvideo
Actor Prakash Raj praises Pinarayi Vijayan | Oneindia Malayalam

English summary
Modi government's move to suppress criticism even during covids is unjustifiable; Lancet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X