കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് ഗുളികകള്‍ ക്യാന്‍സറിന് ഇടയാക്കുമോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് മോദി സര്‍ക്കാര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഗ്യാസ് ഗുളികകള്‍ ക്യാന്‍സറിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് ഹെല്‍ത്ത് റെഗുലേറ്റര്‍ എഫ്ഡിഎ ജനപ്രിയ അസിഡിറ്റി മരുന്ന് റാനിറ്റിഡിന് ചെങ്കൊടി കാണിച്ചതിന് പിന്നാലെയാണ് മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മുന്‍കരുതലായി മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മരുന്ന് റെഗുലേറ്റര്‍മാര്‍ക്ക് കേന്ദ്രം കത്ത് നല്‍കി. ക്യാന്‍സറിന് കാരണമാകുന്ന എന്‍-നൈട്രോസോഡിമെഥൈലാമൈന്‍ (എന്‍ഡിഎംഎ) കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 13 ന് റാനിറ്റിഡിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

<br>എസ്ബിഐ അക്കൗണ്ട് മിനിമം ബാലന്‍സും പിൻവലിക്കൽ പരിധിയും: ഉപയോക്താക്കൾ അറിയേണ്ട സുപ്രധാന കാര്യങ്ങൾ...
എസ്ബിഐ അക്കൗണ്ട് മിനിമം ബാലന്‍സും പിൻവലിക്കൽ പരിധിയും: ഉപയോക്താക്കൾ അറിയേണ്ട സുപ്രധാന കാര്യങ്ങൾ...

ചില റാനിറ്റിഡിന്‍ മരുന്നുകളില്‍ എന്‍-നൈട്രോ (എന്‍ഡിഎംഎ) എന്ന നൈട്രോസാമൈന്‍ കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നതായി മറ്റ് രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി സോമണി എഴുതിയ കത്തില്‍ പറയുന്നു. റാനിറ്റിഡിന്‍ എപിഐക്കൊപ്പം നിങ്ങളുടെ അധികാരപരിധിയിലുള്ള മറ്റു നിര്‍മാതാക്കളുമായും ആശയവിനിമയം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം അവരുടെ ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ചുറപ്പിക്കാനും രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളാണമെന്നും സെപ്റ്റംബര്‍ 23 ലെ കത്തിലുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ഓഫീസിലേക്ക് ഉടന്‍ അറിയിക്കണമെന്നും കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

medicine-156

ആസിഡ് സംബന്ധമായ ചുമ, ദഹനക്കേട്, വയറുവേദന, നെഞ്ചെരിച്ചില്‍ എന്നിവ ഭേദമാക്കാന്‍ റാണിറ്റിഡിന്‍ സാധാരണയായി ഇന്ത്യയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. എന്നിരുന്നാലും, ഡിസിജിഐ മരുന്ന് ഇതുവരെ വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടില്ല. പക്ഷേ രണ്ട് സ്വകാര്യ മയക്കുമരുന്ന് നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ അവരുടെ നടപടികള്‍ സ്വയം ആരംഭിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മ ഭീമനായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലോകമെമ്പാടുമുള്ള റാണിറ്റിഡിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ മുംബൈയിലെ ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് മരുന്നുകളുടെ സാമ്പിളുകള്‍ സ്വമേധയാ പരിശോധനയ്ക്കായി അയച്ചു.

റാന്റാക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ജെബി കെമിക്കല്‍സ് റാണിറ്റിഡിന്‍ നിര്‍മ്മിക്കുന്നു. അസിലോക്ക്, സിനെറ്റാക് തുടങ്ങിയ ബ്രാന്‍ഡ് നാമങ്ങളിലും ഈ മരുന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ഡിസിജിഐ കത്ത് അനുസരിച്ച് രാജ്യത്ത് ഒന്നിലധികം രോഗലക്ഷണങ്ങള്‍ക്ക് റാണിറ്റിഡിന്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ടാബ്ലെറ്റുകളും കുത്തിവയ്പ്പുകളും ഉള്‍പ്പെടെയുള്ള വിവിധ ഫോര്‍മുലേഷനുകളിലും ഇവ ലഭ്യമാണ്. റാനിറ്റിഡിന്‍ ഷെഡ്യൂള്‍ മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മരുന്നാണ്, അതിനാല്‍ ഇത് രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ കുറിപ്പടി പ്രകാരം മാത്രം ചില്ലറ വില്‍പ്പന നടത്തണമെന്നും കത്തില്‍ പറയുന്നു. റാണിറ്റിഡൈനിന്റെ ജനറിക്, ബ്രാന്‍ഡ് പതിപ്പുകളില്‍ കാണപ്പെടുന്ന ചെറിയ അളവിലുള്ള എന്‍ഡിഎംഎ രോഗികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അപകടസാധ്യതയുണ്ടോ എന്ന് എഫ്ഡിഎ ഇപ്പോഴും വിലയിരുത്തുകയാണ്.

English summary
Modi government seeks to check connection between gas tablet and cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X