രാസവളത്തിന് സബ്സിഡി നൽകിയത് 2.5 ലക്ഷം കോടി; കുതിച്ചുയർന്ന വിലയെ മോദി സർക്കാർ പിടിച്ചുകെട്ടിയത് ഇങ്ങനെ
രാസവളത്തിന്റെ പ്രധാന ഉത്‌പാദകരായ റഷ്യയും യുക്രൈനും തമ്മിലുണ്ടായ യുദ്ധത്തെ തുടർന്ന് രാസവളങ്ങളുടെ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. വളം നിർമാണത്തിനുള്ള രാസഘടകങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചതാണ് വിലക്കയറ്റിന് കാരണമായത്. ഇറക്കുമതിയെ അമിതമായി ആശ്രയിച്ചിരുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ നീക്കം വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ രാസവളങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ തന്നെ ഒന്നാമത്തെ രാജ്യമാണ് റഷ്യ. ഈ രാസവളങ്ങളുടെ വിതരണത്തിൽ തടസം ഉണ്ടായതോടെ ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ ഇറക്കുമതി ചെലവ് വർധിക്കാൻ കാരണമായി. പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായി കൃത്യമായ ഇടപെടലാണ് ഈ സമയത്ത് നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ടത്.

സബ്സിഡിയായി കൂടുതൽ തുക
കർഷകരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ 2.25 ലക്ഷം കോടി (2022-23)രൂപയാണ് വളത്തിന് സബ്സിഡിയായി കേന്ദ്രസർക്കാർ നൽകിയത്. ആഗോളതലത്തിലെ വിലക്കയറ്റം കർഷകർക്ക് മേൽ പ്രഹരമേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു. തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്ന 2.25 ലക്ഷം കോടി രൂപയിൽ നിന്ന് പിന്നീട് നേരിയ കുറവ് ഉണ്ടായെങ്കിലും വളം സബ്‌സിഡിയ്ക്കായി ഉയർന്ന വിഹിതം തന്നെ ഉറപ്പാക്കി കർഷകർക്ക് ആശ്വാസം പകരാൻ സർക്കാരിന് കഴിഞ്ഞു.
വലിയ വിലകൊടുക്കേണ്ടി വന്നു
കർഷകരെ പിന്തുണയ്ക്കാൻ കൂടുതൽ സബ്സിഡി ഏർപ്പെടുത്താനുള്ള തീരുമാനത്തിന് വലിയ വിലയാണ് സർക്കാരിന് നൽകേണ്ടി വന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പരിപാടികൾ എന്നിവയ്ക്കായി വിനിയോഗിക്കേണ്ട തുകയാണ് ഇത്തരത്തിൽ സബ്സിഡിയായി സർക്കാർ മാറ്റിവെച്ചത്.
ഉദാഹരണങ്ങൾ ഇങ്ങനെ
കർഷകർക്ക് പ്രഥമ പരിഗണന നൽകിയപ്പോൾ തൊഴിൽ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി നീക്കിവെച്ച തുക രാസവള സബ്സീഡിക്കായി നീക്കിവെക്കേണ്ടി വന്നു.
ആഗോള വിപണിയിൽ ഉണ്ടായ അസ്ഥിരതയിൽ നിന്നും കാർഷിക മേഖലയെ സംരക്ഷിക്കാനായി ഫണ്ടുകൾ വഴിതിരിച്ച് വിട്ടതോടെ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ധനസഹായം മന്ദഗതിയിലായി.
വിതരണം ഉറപ്പാക്കി, ഒപ്പം നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തി
സബ്സിഡി ഏർപ്പെടുത്തുക മാത്രമല്ല മറിച്ച് റഷ്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായി .ഇതോടെ ആഗോള പ്രതിസന്ധിക്കിടയിലും മതിയായ അളവിൽ രാസവള വിതരണം ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചു.
ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ
സബ്സിഡികൾ മുഖേന കർഷകർക്ക് ആശ്വാസം നൽകുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ദീർഘകാല നടപടികളുടെ പ്രധാന്യവും സർക്കാർ തിരിച്ചറിഞ്ഞു.
ഇതിന്റെ ഭാഗമായി ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് ഇറക്കുമതി കുറക്കാനുള്ള നടപടികൾ സ്വീകരിച്ചു. രാസവളങ്ങളുടെ അമിത ഉപയോഗം കുറച്ച് സുസ്ഥിത കാർഷിക രീതികൾ നടപ്പാക്കി.വിതരണ ശൃംഖല കൂടുതൽ സുസ്ഥിരമാക്കാനുള്ള നടപടികളും കൈക്കൊണ്ടു.
രാസവങ്ങൾക്ക് സബ്സിഡി ഉറപ്പാക്കിക്കൊണ്ട് കർഷകരേയും പൊതുസമൂഹത്തേയും വിലക്കയറ്റത്തിൽ നിന്നും സംരക്ഷിച്ച് നിർത്താൻ സർക്കാരിന് സാധിച്ചു.
ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ വിദേശ ഇറക്കുമതിയെ ദീർഘകാലാടിസ്ഥാനത്തിൽ ആശ്രയിക്കുന്നത് കുറയ്ക്കാനും വളം മേഖലയിൽ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കാനും സർക്കാരിന് സാധിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications