കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ സോണിയയുടെ ട്രംപ് കാർഡ് ഏറ്റു; മോദി വിയർക്കും!! വരാനിരിക്കുന്നത് പ്രതിസന്ധി..മുന്നറിയിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് കാലത്ത് ക്രീയാത്മക പ്രതിപക്ഷമാവുകയാണ് കോൺഗ്രസ്. സർക്കാർ വീഴ്ചകളെ നിരന്തരം വിമർശിച്ചും കൊവിഡിനെ നേരിടാനുള്ള നിർദ്ദേശങ്ങൾ പങ്കുവെച്ചും പാർട്ടി സജീവമായി ഇടപെടുന്നുണ്ട്. കാമ്പുള്ള വിമർശനങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന ഇമേജ് സൃഷ്ടിക്കാനായെന്നതാണ് കൊവിഡ് കാലത്തെ കോൺഗ്രസിന്റെ നേട്ടം.എന്നാൽ
കൊവിഡ് കാലം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് വലിയ നഷ്ടം വരുത്തിവെച്ചിരിക്കുന്നത്.

അമിത് ഷായ്ക്ക് ഗുരുതര അസുഖം? ഷാ എവിടെ? 'ഷായ്ക്ക് അസാധാരണമായ എന്തോ സംഭവിച്ചോ,ജനങ്ങളെ അറിയിക്കണമെന്ന്'അമിത് ഷായ്ക്ക് ഗുരുതര അസുഖം? ഷാ എവിടെ? 'ഷായ്ക്ക് അസാധാരണമായ എന്തോ സംഭവിച്ചോ,ജനങ്ങളെ അറിയിക്കണമെന്ന്'

ഏറ്റവും ഒടുവിൽ സോണിയ ഗാന്ധി പുറത്തെടുത്ത ട്രംപ് കാർഡ് മോദിയ്ക്ക് ചില്ലറ തലവേദനയൊന്നുമല്ല സമ്മാനിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങളിലേക്ക്

 കോൺഗ്രസിന്റെ ചടുലനീക്കം

കോൺഗ്രസിന്റെ ചടുലനീക്കം

കൊവിഡ് കാലത്ത് പുതിയൊരു കോൺഗ്രസാണ് കളത്തിൽ. കൊവിഡ് പ്രതിസന്ധിയ്ക്കിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്താതെ പക്വതയോടെയാണ് പാർട്ടിയുടെ ഇടപെടൽ. ഒരു പക്ഷേ ഏറെ നാളുകൾക്ക് ശേഷം ഇത്രയും ചടുലമായി ശക്തമായ പ്രതിപക്ഷം എന്ന നിലയിലേക്ക് പാർട്ടിക്ക് മാറാൻ കഴിഞ്ഞത് ഈ കൊവിഡ് കാലത്തായിരിക്കും.

 കാമ്പുള്ള വിമർശനങ്ങൾ

കാമ്പുള്ള വിമർശനങ്ങൾ

കൊവിഡ് പ്രതിസന്ധിയ്ക്കിടെ സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത് പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിന് തിരിച്ചടി സമ്മാനിക്കും. മോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വിമർശനങ്ങൾ പലപ്പോഴും തിരിച്ചടിച്ചിട്ടുമുണ്ട്. എന്നാൽ കഴമ്പുള്ള വിമർശനങ്ങളാണ് ഉയർത്തുന്നതെന്ന ഇമേജ് നിലനിർത്താൻ ഇത്തവണ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്.

 സോണിയയുടെ പ്രഖ്യാപനം

സോണിയയുടെ പ്രഖ്യാപനം

ഏറ്റവും ഒടുവിൽ കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ഇടപെടലാണ് കേന്ദ്രസർക്കാരിനേയും മോദിയേയും പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. രാഷ്ട്രീയ ജാതി സമവാക്യങ്ങൾക്കതീതമായി പ്രധാനമന്ത്രി സൃഷ്ടിച്ചെടുത്ത ‘ചായ്വാല' ബ്രാൻഡും സമ്പന്നർക്കൊപ്പമല്ലെന്ന വരുത്തി തീർക്കാൻ തയ്യാറാക്കിയ ദരിദ്ര അനുകൂല പ്രതിച്ഛായയും കുടിയേറ്റ പ്രതിസന്ധിയോടെ പൂർണമായും ഇല്ലാതായതായിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ നരേഷ് അറോറ പറഞ്ഞു.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയുമായി ബന്ധപ്പെട്ട് കടുത്ത വെല്ലുവിളിയാണ് കേന്ദ്രസർക്കാർ നേരിടുന്നത്. മടക്കയാത്രയ്ക്ക് തൊഴിലാളികളിൽ നിന്ന് തന്നെ ചാർജ്ജ് ഈടാക്കിയതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് മോദി സർക്കാരിനെ ഞെട്ടിച്ച് തൊഴിലാളികളുടെ ചെലവ് ഏറ്റെടുക്കാമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചത്.

 ട്രെയിനിടിച്ച് മരിച്ചു

ട്രെയിനിടിച്ച് മരിച്ചു

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത് ഏറ്റെടുത്തതോടെ സോണിയയുടെ നിർദ്ദേശം വലിയ രീതിയിൽ ചർച്ചയായി. അതിനിടെ സമ്മർദ്ദം ശക്തമായതോടെ യാത്രാ ചെലവിന്റെ 85 ശതമാനം റെയിൽവേ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രെയിന്‍ ഇടിച്ച് 17 കുടിയേറ്റ തൊഴിലാളികള്‍ മരിക്കാനിടയായത്.

മോദി വിരുദ്ധ വികാരം

മോദി വിരുദ്ധ വികാരം

റെയില്‍വെ ട്രാക്കില്‍ കിടന്നുറങ്ങിയവുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകായിരുന്നു. സംഭവത്തിൽ മോദി സർക്കാരിന് നേരെ വിമർശന ശരങ്ങളാണ് ഉയരുന്നത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ സർക്കാർ വൻ പരാജയമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
അതേസമയം കുടിയേറ്റ തൊഴിലാളികളുടെ വിഷയം മാത്രമല്ല ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള വിഷയങ്ങൾ മോദി സർക്കാരിനെതിരെ വികാരം ശക്തമാക്കിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

 ഇമേജ് നഷ്ടപ്പെട്ടു

ഇമേജ് നഷ്ടപ്പെട്ടു

മോദി സർക്കാരിന്റെ ലോക്ക്ഡൗൺ മാനേജ്മെന്റ് മധ്യ സമ്പന്ന വർഗമെന്നും പാവപ്പെട്ടവനെന്നും എന്ന നിലയിൽ സമൂഹത്തെ വിഭജിച്ചിരിക്കുകയാണ്. ദരിദ്രർക്കൊപ്പമെന്ന് മോദി സൃഷ്ടിച്ചെടുത്ത ചായ്വാല' ഇമേജിനും ഇളക്കം സംഭവിച്ചിട്ടുണ്ട്.മോദി വളരെ ശ്രദ്ധയോടെ നിർമ്മിച്ചെടുത്ത രാഷ്ട്രീയ മണ്ഡലം കടുത്ത നിരാശയിലും ദേഷ്യത്തിലുമാണ്, രാഷ്ട്രീയ നിരീക്ഷർ പറയുന്നു.

 സമ്പന്നർക്കൊപ്പമെന്ന്

സമ്പന്നർക്കൊപ്പമെന്ന്

ഈ കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കിടയിലാണ് തന്റെ ചായ് വാല ഇമേജ് ഉപയോഗിച്ച് മോദി വോട്ട് ബാങ്ക് സൃഷ്ടിച്ചെടുത്തത്. അതാണ് ഇപ്പോൾ ഇല്ലാതായതെന്ന് രാഷ്ട്രീയ നിരീക്ഷകൻ സുധീർ പൻവാർ പറഞ്ഞു. നോട്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർത്തി ബിജെപി സമ്പന്നർക്കൊപ്പമാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് ഇപ്പോഴത്തെ ബിജെപിയുടേത്.

 കഠിനാധ്വാനം ചെയ്യേണ്ടി വരും

കഠിനാധ്വാനം ചെയ്യേണ്ടി വരും

തൊഴിലാളികൾക്ക് മേൽ ബ്ലീച്ച് തളിക്കുകയും ആയിരക്കണക്കിന് കിലോമീറ്റർ കാൽനടയായി നടക്കാൻ അവരെ പ്രേരിപ്പിക്കുകയും പട്ടിണി കിടക്കാൻ കിടന്ന് മരിക്കേണ്ട ദുരവസ്ഥയിൽ അവരെ എത്തിക്കുകയും ചെയ്ത
അനുകമ്പ പ്രകടമാക്കാത്ത കിരാതമായ നിലപടുകൾ ഉള്ള ഒരു ഭരണകുടമെന്ന നിലവിലെ പ്രതിച്ഛായ മറികടക്കാൻ പാർടി വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 സ്ഥിരത ഇല്ലായ്മ

സ്ഥിരത ഇല്ലായ്മ

തിരുമാനങ്ങളിലെ സ്ഥിരത ഇല്ലായ്മയും കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രധാന വീഴ്ചയായി വിലയിരുത്തപ്പെടന്നുണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന നിർദ്ദേശങ്ങൾ പിന്നീട് അംഗീകരിക്കേണ്ടി വരുന്നതും ഇത്തരത്തിൽ സർക്കാരിന്റെ ദീർഘ വീക്ഷണമില്ലായ്മയുടെ ഉദാഹരണമായിട്ടാണ് ചൂണ്ടിക്കാട്ടുന്നത്.

'ഇവിടെ മുഖ്യൻ താനാണ് വിമാനം പറത്തിയതെന്ന് തള്ളി മറിക്കുന്നു.. കേരളം പിണറായിയുടെ തറവാട് സ്വത്താണോ?''ഇവിടെ മുഖ്യൻ താനാണ് വിമാനം പറത്തിയതെന്ന് തള്ളി മറിക്കുന്നു.. കേരളം പിണറായിയുടെ തറവാട് സ്വത്താണോ?'

English summary
Modi govt and migrant issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X