• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരന്‍മാരെ മോദി സര്‍ക്കാര്‍ നിരീക്ഷിക്കും, വിവരങ്ങള്‍ ശേഖരിക്കാന്‍ ഡാറ്റാ ബേസ്, വിവരങ്ങള്‍ പുറത്ത്!!

ദില്ലി: ഇന്ത്യയിലെ ഓരോ പൗരന്‍മാരുടെയും വ്യക്തി വിവരങ്ങള്‍ ശേഖരിക്കാനും പൗരന്‍മാരെ നിരീക്ഷിക്കാനും സംവിധാനവുമായി മോദി സര്‍ക്കാര്‍. വളരെ വിവാദമായ തീരുമാനമാണിത്. ഇതുസംബന്ധിച്ച വിവരങ്ങല്‍ ഹഫ്‌പോസ്റ്റ് പുറത്തുവിട്ടു. ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഓരോ വിവരവും ഈ ഡാറ്റാ ബേസിലേക്ക് ഓട്ടോ അപ്‌ഡേറ്റ് ചെയ്ത് എത്തും. ഈ ഡാറ്റാ ബേസിന്റെ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിവരങ്ങളും ഇതോടെ സര്‍ക്കാരിന് ലഭ്യമാകും.

ഈ സിസ്റ്റം ഓരോ പൗരന്‍മാര്‍ ഏതെങ്കിലും സ്ഥലത്തേക്ക് മാറുകയോ, ജോലി ചെയ്യുന്ന സ്ഥാപനം മാറുകയോ, പുതിയ വസ്തുക്കള്‍ വാങ്ങുകയോ, ഒരു കുടുംബത്തില്‍ പുതിയൊരംഗം വരികയോ, മരിക്കുകയോ, വിവാഹം ചെയ്യുകയോ, ആ വ്യക്തി ദമ്പതികളിലൊരാളുടെ വീടുകളിലേക്ക് മാറിയാലോ ഈ ഡാറ്റാ ബേസില്‍ ആ വിവരങ്ങളെല്ലാം എത്തും. ഇതെല്ലാം സര്‍ക്കാരിന് അറിയുകയും ചെയ്യാം. പൗരസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റം കൂടിയാണ്. ഒരു ഭരണകൂടം വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ നിരീക്ഷിക്കുന്നതിന് തുല്യമാണ്. അതിലുപരി ഭരണഘടനാപരമായി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്.

വളരെ ആധുനികമായ ഡാറ്റാ ബേസ് ആയത് കൊണ്ട് ഏത് വിവരങ്ങള്‍ ഇവര്‍ക്ക് നിഷ്പ്രയാസം ലഭ്യമാകും. ഈ ഡാറ്റാ ബേസുമായി ജിയോ ടാഗിംഗ് കൊണ്ടുവരണമെന്ന് നീതി ആയോഗിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ് നിര്‍ദേശിച്ചത്. ഭുവന്‍ എന്ന ജിയോ പോര്‍ട്ടലിനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഐഎസ്ആര്‍ഒ ഡെവലപ് ചെയ്‌തെടുത്തതാണ് ഭുവന്‍. അഞ്ച് വര്‍ഷത്തോളമായി ഇതിന്റെ പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം സെന്‍സസിന്റെ മറവില്‍ സര്‍ക്കാര്‍ ഇത്തരം ഡാറ്റകളെ ശേഖരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

cmsvideo
  തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

  അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

  ദേശീയ സാമൂഹിക രജിസ്റ്ററി സെന്‍സസ് വിവരങ്ങള്‍ ചേര്‍ക്കാനുള്ള കാര്യമായിട്ടാണ് മാധ്യമങ്ങള്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍. വിവരാവകാശ പ്രകാരം നേടിയ രേഖപ്രകാരം സെന്‍സസ് രേഖയില്‍ ഉള്‍പ്പെടുന്ന ഓരോ വ്യക്തിയുടെയും എല്ലാ വിവരങ്ങളും ആധാര്‍ രേഖയുമായി ബന്ധപ്പെടുത്തിയാവും ഉണ്ടാവും. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ ലഭ്യമാവും. ഇത് ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരില്‍ മാത്രമല്ല, ഓരോ പൗരന്റെയും വിവരങ്ങള്‍ ലഭ്യമാകും ഇതുവഴി. ഈ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ല.

  ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

  English summary
  modi govt building a data base to track every citizen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X