കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ ഇന്ത്യന്‍ പ്രതിനിധിയെ ദില്ലിക്ക് വിളിപ്പിച്ചു.... സര്‍വകക്ഷി യോഗവുമായി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിവേഗ നടപടികള്‍ക്ക്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കേന്ദ്ര സര്‍ക്കാര്‍ ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ്. അജയ് ബിസാരിയയെയാണ് ദില്ലിക്ക് വിളിപ്പിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്താനെ അറിയിക്കും. അതേസമയം സര്‍ക്കാര്‍ സര്‍വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. നാളെയാണ് സര്‍വകക്ഷി യോഗം നടക്കുക. ഭീകരാക്രമണത്തിനെതിരെയുള്ള നടപടികള്‍ എന്തൊക്കെ വേണമെന്ന് യോഗം ചര്‍ച്ച ചെയ്യും.

1

വരുംദിവസങ്ങളില്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നാണ് സൂചന. ആദ്യമായിട്ടാണ് ഇത്തരം നടപടികള്‍ക്കായി സര്‍വകക്ഷി യോഗം സര്‍ക്കാര്‍ ചേരുന്നത്. പാകിസ്താനുള്ള പ്രത്യേക പരിഗണന സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇത് ആദ്യമായിട്ടാണ് പാകിസ്താനെതിരെ ഇത്രയും ശക്തമായ നടപടികള്‍ ഇന്ത്യ എടുക്കുന്നത്. അതേസമയം പാകിസ്താനിലുള്ള തീവ്രവാദ കേന്ദ്രങ്ങളെല്ലാം തകര്‍ക്കണമെന്ന് വിഎച്ച്പി ആഹ്വാനം ചെയ്തു. ഭീകരാക്രമണത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയും അപലചിച്ചിട്ടുണ്ട്.

അതേസമയം തന്റെ മകന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ചാവേറായെത്തിയ ആദില്‍ അഹമ്മദ് ദറിന്റെ പിതാവ് പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായി ആക്രമണം നടക്കുന്നുണ്ട്. ഇതോടെ കശ്മീരില്‍ പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി പേര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ സമാധാനം പുലര്‍ത്തണമെന്ന് സൈന്യവും ആഹ്വാനം ചെയ്തു. ഗുജ്ജര്‍ നഗര്‍ മേഖലയില്‍ വലിയ ആക്രമണങ്ങളാണ് ഉണ്ടായത്. ആക്രമണത്തെ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അപലപിച്ചു. മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം ഇന്ത്യയെ പിളര്‍ത്തുമെന്നും ഇരുവരും സൂചിപ്പിച്ചു.

ഡിജിറ്റല്‍ ടീമുമായി പ്രിയങ്കാ ഗാന്ധി... ബൂത്ത് തലത്തില്‍ ചൗപ്പല്‍ നമ്പര്‍!! 5 നിര്‍ദേശങ്ങള്‍!!ഡിജിറ്റല്‍ ടീമുമായി പ്രിയങ്കാ ഗാന്ധി... ബൂത്ത് തലത്തില്‍ ചൗപ്പല്‍ നമ്പര്‍!! 5 നിര്‍ദേശങ്ങള്‍!!

പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം കളിക്കാനില്ലെന്ന് രാഹുല്‍, സര്‍ക്കാരിനും സൈനികര്‍ക്കുമൊപ്പം!!പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം കളിക്കാനില്ലെന്ന് രാഹുല്‍, സര്‍ക്കാരിനും സൈനികര്‍ക്കുമൊപ്പം!!

English summary
modi govt calls all party meet after pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X