കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്നാഥ് സിങിന്‍റെ വസതിയില്‍ ഉന്നതതല യോഗം; റോ, ഐബി മേധാവികള്‍, സുരക്ഷാ ഉപദേഷ്ടാവ് പങ്കെടുക്കുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
    ദില്ലിയില്‍ സര്‍വ്വകക്ഷിയോഗം

    പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി. ആക്രമണത്തിന് പിന്നിലുള്ളവര്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി..

    ഏറ്റവും പുതിയ അപ്ഡേറ്റ്സുകളുമായി വണ്‍ഇന്ത്യ...

    Newest First Oldest First
    7:26 PM, 16 Feb

    മധ്യപ്രദേശില്‍ സുരക്ഷാ ജീവനക്കാരും ജനങ്ങളും ചേര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മെഴുകുതിരി കത്തിക്കുന്നു
    7:25 PM, 16 Feb

    ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹം വയനാട്ടില്‍ എത്തിച്ചു. സംസ്‌കാരം തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തില്‍
    5:21 PM, 16 Feb

    അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി പാക് സര്‍ക്കാര്‍
    5:04 PM, 16 Feb

    റോ, ഐബി മേധാവികള്‍, സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ പങ്കെടുക്കുന്നു..
    4:59 PM, 16 Feb

    പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നു
    3:51 PM, 16 Feb

    വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇപി ജയരാജന്ർ, കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ എ്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു
    3:47 PM, 16 Feb

    വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്ത്കുമാറിന്‍റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി
    3:04 PM, 16 Feb

    പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ ജമ്മ കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു
    3:03 PM, 16 Feb

    ജയ്ഷെ മുഹമ്മദ് ഭീകരവാദിയായ ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
    3:02 PM, 16 Feb

    പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പിന്നിലെ മുഖ്യ ആസുത്രകനെന്ന് കരുതുന്ന അബ്ദുള്‍ റാഷിദ് ഗാസി പുല്‍വാമയിലെ വനമേഖലയിലുണ്ടെന്ന് റിപ്പോര്‍ട്ട്
    2:57 PM, 16 Feb

    സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ ഗാന്ധി
    2:35 PM, 16 Feb

    തീവ്രവാദത്തിനെതിരെ എന്ത് നടപടിയെടുത്താലും സര്‍ക്കാറിന് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ്ണ പിന്തുണ. രാഷ്ട്രീയം പറയാനില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്
    2:34 PM, 16 Feb

    കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി നേതാവ് ശരദ് പവാർ, സുദീപ് ബന്ദോപാധ്യായ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ, പാർലമെന്‍ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
    2:33 PM, 16 Feb

    സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍
    2:32 PM, 16 Feb

    സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് പ്രതിപക്ഷം
    2:06 PM, 16 Feb

    വീരമൃത്യു വരിച്ച സൈനികന്‍ രോഹിതാഷ ലംമ്പയുടെ ഭൗതികശരീരം ജന്മദേശമായ സഹന്‍പൂരില്‍ എത്തിച്ചപ്പോള്‍
    1:00 PM, 16 Feb

    ആക്രമണത്തിന് പിന്നിലുള്ളവര്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി
    12:59 PM, 16 Feb

    പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി
    12:27 PM, 16 Feb

    ദില്ലിയില്‍ സര്‍വ്വകക്ഷി യോഗം പുരോഗമിക്കുന്നു
    12:25 PM, 16 Feb

    ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാം​ഗങ്ങളിലൊരാൾക്ക് ജോലിയും നൽകുമെന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്
    12:07 PM, 16 Feb

    പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും
    12:05 PM, 16 Feb

    പുല്‍വാമ ഭീകരാക്രമണം രഹസ്യാന്വേഷണ വീഴ്ച്ചയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
    11:47 AM, 16 Feb

    ജമ്മുകശ്മീരില്‍ കര്‍ഫ്യൂ തുടരും
    11:41 AM, 16 Feb

    പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുള്ള അറുപത് കിലോ ആര്‍ഡിഎക്സെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
    11:39 AM, 16 Feb

    മോദിയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇത് രണ്ടാം തവണയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ 2016 സെപ്റ്റംബറിലായിരുന്നു ആദ്യ സര്‍വ്വകക്ഷിയോഗം വിളിച്ചത്.
    11:39 AM, 16 Feb

    ഭീകരാക്രണത്തിനെതിരെ സര്‍ക്കാരും സൈന്യവും സ്വീകരിക്കുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാറിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം.

    rajnath

    പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മ‍ാര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകാരാക്രമണത്തിന് എതിരായ തുടര്‍‌നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിനകത്തെ ലൈബ്രറി ഹാളിലാണ് യോഗം.

    മോദിയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇത് രണ്ടാം തവണയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ 2016 സെപ്റ്റംബറിലായിരുന്നു ആദ്യ സര്‍വ്വകക്ഷിയോഗം വിളിച്ചത്.

    ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.
    നാല്‍പ്പതിലേറെ സൈനികര്‍ രക്തസാക്ഷികളായ സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസില്ല. ഈഘട്ടത്തില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. വിദ്വേഷ ശക്തികള്‍ക്ക് രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കാനിവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ പറഞ്ഞു.

    English summary
    Modi Govt Calls All-Party Meet After Pulwama Attack; Rahul Gandhi Offers Full Support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X