കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷം 15 ലക്ഷം തൊഴിലവസരം, 5 വര്‍ഷം കൊണ്ട് 98 ശതമാനം വാഗ്ദാനങ്ങളും പാലിച്ചു

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പാര്‍ട്ടികളു പ്രകടന പത്രിക ഇറക്കുന്ന തിരക്കിലാണ്. എന്നാല്‍ ബിജെപി സ്വന്തം പ്രകടന പത്രിക ഇറക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനമാണ് ഇതില്‍ വിലയിരുത്തിയിരിക്കുന്നത്. ഗംഭീര പ്രകടനമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത് പോലും മോദി സര്‍ക്കാരിന്റെ കാലത്ത് പ്രതിസന്ധികള്‍ ഒന്നുമില്ലെന്നും, നോട്ടുനിരോധനം അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളെ വളരെ പോസിറ്റീവായിട്ടാണ് ഏറ്റെടുത്തതെന്നും പറയുന്നു. അതേസമയം തൊഴില്‍ വലിയ രീതിയില്‍ രാജ്യത്ത് വര്‍ധിച്ചെന്ന റിപ്പോര്‍ട്ടും ഇതിലുണ്ട്. ഇക്കാര്യം എന്ത് രേഖയെ അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമല്ല.

ബിജെപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

ബിജെപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

ബിജെപിയുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ മോദി സര്‍ക്കാര്‍ ഓരോ വര്‍ഷവും 15 ലക്ഷം പുതിയ തൊഴില്‍ അവസരം ഉണ്ടാക്കിയെന്നാണ് പറയുന്നത്. എന്നാല്‍ രാജ്യത്ത് പല സംസ്ഥാനങ്ങളും കടുത്ത തൊഴില്‍ക്ഷാമത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 1.5 കോടി തൊഴില്‍ അവസരം അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

ദേശീയ സര്‍വേ

ദേശീയ സര്‍വേ

ദേശീയ സര്‍വേയില്‍ നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് വലിയ രീതിയില്‍ തൊഴില്‍ മേഖല തകര്‍ന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജിഎസ്ടി കൂടി വന്നതോടെ ഇത് കുത്തനെ കൂടിയെന്നും, ചെറുകിട-ഇടത്തരം വ്യാപാരങ്ങള്‍ പലതും പൂട്ടേണ്ടി വന്നുവെന്നും അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.

ടൂറിസം മേഖല

ടൂറിസം മേഖല

ടൂറിസം മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 14 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മുദ്ര യോജന, എന്നിവയിലൂടെയുള്ള തൊഴിലുകള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്ക് ആണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ ക്ഷേമ പദ്ധതികള്‍ക്കാണ് കഴിഞ്ഞ അഞ്ച് വര്‍ഷം മുന്‍തൂക്കം കൊടുത്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വാഗ്ദാനങ്ങള്‍ പാലിച്ചു

വാഗ്ദാനങ്ങള്‍ പാലിച്ചു

മോദി സര്‍ക്കാര്‍ 2014ല്‍ വാഗ്ദാനം ചെയ്ത് 98 ശതമാനം വാഗ്ദാനങ്ങളും പാലിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നത് മാത്രമാണ് മാറ്റാന്‍ സാധിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 530 നിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കര്‍ഷക മേഖല മുതല്‍ രാജ്യസുരക്ഷയ്ക്ക് വരെ കാര്യങ്ങള്‍ ചെയ്യാന്‍ മോദിക്ക് സാധിച്ചെന്നും ബിജെപി പറയുന്നു.

അഴിമതി ഇല്ലാതാക്കി

അഴിമതി ഇല്ലാതാക്കി

ബിജെപി അധികാരത്തിലെത്തിയതോടെ അഴിമതി ഇല്ലാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നത് വഴി അഴിമതി ദുര്‍ബമലായി. കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കാന്‍ തുടങ്ങി. കിസാന്‍ സമ്മാന്‍ നിധി യോജന, പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന, എന്നിവ സ്ത്രീകളുടെയും വീട്ടമ്മമാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും, വീടുകള്‍ക്ക് വായ്പ നല്‍കുന്നത് വരെ പെട്ടെന്നായെന്നും ബിജെപി അവകാശപ്പെടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്.... രാഹുല്‍ ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന പ്രസ്താവന ഇങ്ങനെദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്.... രാഹുല്‍ ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന പ്രസ്താവന ഇങ്ങനെ

English summary
modi govt created 15 million jobs a year claims bjp report card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X