കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലഡാക്കിലെ ചൈനീസ് ഇടപെടലുകളെ നേരിടാൻ മോദി സർക്കാരിന് ഭയം'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈനയിടെ ഇടപെടലുകളെ നേരിടാൻ മോദി സർക്കാരിന് ഭയമാണെന്നും ഇതിന് നമ്മൾ കനത്ത വില നൽകേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു. ട്വീറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

'ലഡാക്കിലെ ചൈനീസ് ഉദ്ദേശ്യങ്ങളെ അഭിമുഖീകരിക്കാൻ കേന്ദ്രസർക്കാർ ഭയപ്പെടുന്നു. ചൈന അതിർത്തിയിൽ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നാണ് തെളിവുകൾ സൂചിപ്പിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ധൈര്യക്കുറവും മാധ്യമങ്ങളും നിശബ്ദതയും മൂലം ഇന്ത്യയ്ക്ക് വലിയ വിലനൽകേണ്ടി വരും' , രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. നേരത്തേയും അതിർത്തി തർക്കത്തിൽ മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

9-1434686811-rahul-narendr

ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ആവശ്യമാണെന്ന് നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ശക്തനെന്ന പ്രധാനമന്ത്രിയുടെ കെട്ടിച്ചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗബർബല്യമെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഒരു പദ്ധതിയില്ലാതെ ചൈന ഒരിക്കവും ഒന്നും ചെയ്യില്ല. അവരുടെ മനസിൽ ഒരു ലോക ഭൂപടം ഉണ്ട്. അതിന് അനുസരിച്ച് അവർ ലോകത്തെ രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്.

ഗാല്‍വനിലും ഡെംചോക്കിലും പാംഗോങ്ങിലും ആധിപത്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. നമ്മുടെ ദേശീയ പാതയാണ് അവരെ അസ്വസ്ഥതപ്പെടുത്തുന്നത്. അത് അനാവശ്യമാണെന്ന് വരുത്തി തീർക്കാനാണ് അവരുടെ ശ്രമം. നമ്മുടെ അതിർത്തി ചൈന കൈയടിക്കിയിട്ടും അദ്ദേഹം പറഞ്ഞത് ഇന്ത്യയിലേക്ക് ആരും കടന്ന് കയറിയിട്ടില്ലെന്നാണ് മോദി പറഞ്ഞത്. അദ്ദേഹം തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെടുന്നുവെന്നാണ് ഇതിലൂടെ എനിക്ക് വ്യക്തമാകുന്നതെന്നും രാഹുൽ പറഞ്ഞിരന്നു.

എസ്ഡിപിഐയെ നിരോധിക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍, ബെംഗളൂരു കലാപത്തില്‍ പങ്കെന്ന് മന്ത്രി!!എസ്ഡിപിഐയെ നിരോധിക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍, ബെംഗളൂരു കലാപത്തില്‍ പങ്കെന്ന് മന്ത്രി!!

മൂന്ന് വാക്‌സിനുകൾ നിർണായകഘട്ടത്തിൽ, ആരോഗ്യ തിരിച്ചറിയൽ കാർഡ്; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രിമൂന്ന് വാക്‌സിനുകൾ നിർണായകഘട്ടത്തിൽ, ആരോഗ്യ തിരിച്ചറിയൽ കാർഡ്; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

English summary
Modi govt is coward to face chinese attack in Ladak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X