വാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്കൂട്ടേഴ്സ് ഇന്ത്യയ്ക്കും താഴ് വീഴും
ദില്ലി: സര്‍ക്കാരിന്റെ അശ്രദ്ധമൂലം ഒരു പൊതുമേഖലാ സ്ഥാപനത്തിന് കൂടെ പൂട്ട് വീഴുന്നു. സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന കമ്പനിയാണ് ഇപ്പോള്‍ അടച്ചുപൂട്ടുന്നത്. ഓട്ടോ സെക്ടറില്‍ തുടരുന്ന പ്രതിസന്ധിയും ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതുമാണ് കമ്പനി അടച്ചുപൂട്ടാം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചതെന്ന് ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഒരുകാലത്ത് ഇന്ത്യയില്‍ തരംഗമായിരുന്ന ലാംബ്രറ്റ സ്കൂട്ടറിന്റെ നിര്‍മാണം നടന്ന ഫാക്ടറികളാണ് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി പൂട്ടുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് പ്രമുഖ സാമ്പത്തിക നിരീക്ഷകര്‍ പറയുന്നതിനിടെയാണിത്. മാരുതി സുസുകി വില്‍പ്പന കുറഞ്ഞുവെന്ന് കമ്പനി അറിയിച്ചത് കഴിഞ്ഞദിവസമാണ്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനും അവര്‍ ആലോചിക്കുന്നു. സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇങ്ങനെ....

യന്ത്രങ്ങളെല്ലാം വില്‍ക്കും
സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറികളിലെ യന്ത്രങ്ങളെല്ലാം വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വില്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുക എന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

നഷ്ടത്തിലാണെങ്കില്‍ വില്‍ക്കുക
തന്ത്രപ്രധാനമല്ലാത്ത കമ്പനികള്‍ നഷ്ടത്തിലാണെങ്കില്‍ വില്‍ക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ തുടരുന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നിക്ഷേപ-പൊതു ആസ്തി വിനിയോഗ വകുപ്പ് ഉടന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാതെ ധനമന്ത്രാലയം
തന്ത്രപ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗമാണ് വില്‍പ്പന സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല. നിലവില്‍ മുച്ചക്ര വാഹനങ്ങളാണ് സ്കൂട്ടേഴ്സ് ഇന്ത്യ നിര്‍മിക്കുന്നതും വില്‍പ്പന നടത്തുന്നതും.

വിക്രം എന്ന ബ്രാന്‍ഡ്
വിക്രം എന്ന ബ്രാന്‍ഡിലാണ് മുച്ചക്ര വാഹനങ്ങള്‍ സ്കൂട്ടേഴ്സ് ഇന്ത്യ പുറത്തിറക്കുന്നത്. 97 ശതമാനം കമ്പനി ഓഹരി കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. 1975ലാണ് സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങിയത്. മികച്ച ലാഭം കൊയ്തിരുന്ന കമ്പനി പിന്നീട് സര്‍ക്കാരുകളുടെ അശ്രദ്ധയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

വിജയ് സൂപ്പര്‍
ആദ്യകാലത്ത് ഇന്ത്യയില്‍ വിജയ് സൂപ്പര്‍ എന്ന ബ്രാന്‍ഡിലായിരുന്നു സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് വാഹനങ്ങള്‍ ഇറക്കിയിരുന്നത്. വിദേശത്ത് ലാംബ്രറ്റ എന്ന ബ്രാന്‍ഡിലും ഇറക്കി. 66 കോടി രൂപ മാത്രമാണ് 2018-19 കാലയലവിലെ വരുമാനം. 4.6 കോടി നഷ്ടമായിരുന്നു. ഇതാണ് സര്‍ക്കാരിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതത്രെ.

രണ്ടാമത്തെ പൊതുമേഖലാ കമ്പനി
കാലത്തിന് അനുസൃതമായ മാറ്റം വരുത്തി കമ്പനിയെ പരിപോഷിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാത്തതാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 1997ല്‍ കമ്പനി ഇരുചക്ര വാഹന നിര്‍മാണം നിര്‍ത്തിവച്ചു. പിന്നീട് മുച്ചക്ര വാഹന നിര്‍മാണത്തില്‍ ശ്രദ്ധ നല്കി. ഈ കമ്പനിക്ക് താഴ് വീണാല്‍ അടച്ചുപൂട്ടുന്ന രണ്ടാമത്തെ പൊതുമേഖലാ കമ്പനിയാകും സ്കൂട്ടേഴ്സ് ഇന്ത്യ.

ഓട്ടോമൊബൈല്‍ വ്യവസായം
ഹിന്ദുസ്ഥാന്‍ ഫ്ളൂറോകാര്‍ബണ്‍സ് എന്ന പൊതുമേഖലാ കമ്പനി സര്‍ക്കാര്‍ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. അടുത്തത് സ്കൂട്ടേഴ്സ് ഇന്ത്യയ്ക്കാണ് പൂട്ടുവീഴുക. കഴിഞ്ഞ ഒരു വര്‍ഷമായി ഓട്ടോമൊബൈല്‍ വ്യവസായം കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ജൂണില്‍ വാഹന വില്‍പ്പന കുറഞ്ഞു
ജൂണില്‍ വാഹന വില്‍പ്പന 30 ശതമാനമാണ് കുറഞ്ഞത്. ഉപഭോക്താക്കള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതോടെ നിര്‍മാതാക്കള്‍ നഷ്ടത്തിലായി. തൊഴിലാളികളെ വെട്ടിക്കുറയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരുമായി. മാരുതി സുസുകി വന്‍തോതില്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു.

മാരുതി സുസുകിയുടെ അവസ്ഥ
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 32.7 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കമ്പനി വിറ്റത് 158189 കാറുകളാണ്. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ വില്‍പ്പന 106413 ആയി കുറഞ്ഞു.

തകര്‍ന്നടിയുന്ന സാഹചര്യം
കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 34 ശതമാനം കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആഭ്യന്തര വില്‍പ്പന 147700 എണ്ണമായിരിന്നെങ്കില്‍ ഇക്കഴിഞ്ഞ മാസം 97061 ആയി കുറഞ്ഞു. ആള്‍ട്ടോ, വാഗണ്‍ആര്‍ തുടങ്ങിയ ചെറിയ കാറുകള്‍ ആഗസ്റ്റില്‍ വിറ്റത് 10123 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 35895 എണ്ണമായിരുന്നു. കയറ്റുമതിയിലും ഇടിവുണ്ടായി എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാരിന്റെ ശ്രമങ്ങള്‍
രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാന കാര്‍ നിര്‍മാതാക്കള്‍ അവരുടെ വില്‍പ്പന കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ഇനിയും ചര്‍ച്ച നടത്തുമെന്നും അവര്‍ വിശദീകരിച്ചു. രാജ്യത്ത് മാന്ദ്യം വരാന്‍ കാരണം മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് കുറ്റപ്പെടുത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications