വൈദ്യൂതീകരണത്തില്‍ നൂറ് ശതമാനം വിജയം: മോദി തന്ന വാക്ക് പാലിച്ചു!! 1000 ദിവസത്തിനുള്ളില്‍ വൈദ്യുതി!
ദില്ലി: 1000 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യൂതി എത്തിക്കുമെന്നാണ് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വാഗ്ദാനം. 2015ലെ ആഗസ്ത് 15നാണ് പ്രധാനമന്ത്രി ഇന്ത്യക്കാര്‍ക്ക് ഈ വാഗ്ദാനം നല്‍കിയത്. 2018 എപ്രിലില്‍ മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തിലെ വൈദ്യുതീകരണം കൂടി പൂര്‍ത്തിയാക്കിയതോടെ മോദി സര്‍ക്കാര്‍ വൈദ്യൂതി ലഭ്യമാക്കന്നതില്‍ 100 ശതമാനം വിജയം കൈവരിച്ചിരുന്നു. 988 ദിവസം കൊണ്ടാണ് ഗ്രാമീണ ഇന്ത്യയിലെ വൈദ്യൂതീകരണം കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു രാജ്യത്തെ വൈദ്യുതീകരണം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ വികസനത്തിനും അഴിമതി രഹിത ഭരണത്തിനുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ശേഷം 2018 ഏപ്രില്‍ 29 പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ വികസന ചരിത്രത്തില്‍ ചരിത്രദിനമായി ഇത് അറിയപ്പെടുമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. നിരവധി ഇന്ത്യക്കാരുടെ ജീവിതത്തില്‍ പരിണാമം സൃഷ്ടിക്കാന്‍ ഇന്നലെ സാധിച്ചുവെന്നും ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും വൈദ്യുതി ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്നും മോദി ട്വീറ്റില്‍ കുറിച്ചു.

1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ വെറും 1500 ഗ്രാമങ്ങള്‍ മാത്രമാണ് വൈദ്യുതീകരിച്ചത്. ഇത് 1991ല്‍ 481,124 ലെത്തിയിരുന്നു. ഊര്‍ജ്ജമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 597,464 ഗ്രാമങ്ങളിലും വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനര്‍ത്ഥം 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ട് എന്നല്ല. ഊര്‍ജ്ജമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഒരു ഗ്രാമത്തിലെ പത്ത് ശതമാനം വീടുകള്‍ മാത്രമാണ് വൈദ്യൂതീകരിച്ചിട്ടുള്ളത്. അവശേഷിക്കുന്നത് പൊതു സ്ഥസലങ്ങളിലും സ്കൂളുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളിലാണ്. ബിജെപി സര്‍ക്കാരിന് കീഴില്‍ ഇന്ത്യ ആദ്യമായി വൈദ്യുതീകരണത്തില്‍ 100 ശതമാനം വിജയം കൈവരിച്ചു കഴിഞ്ഞു. ഇത് സാധിച്ചത് വിവിധ ഊര്‍ജ്ജ മന്ത്രാലയങ്ങളുടേയും പ്രവര്‍ത്തനം കൊണ്ടാണെന്നും സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications