കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മോദി സൃഷ്ടിച്ചത് പുതുയുഗം: ഉജാലയും ഉമംഗും സര്‍ക്കാരിന്റെ നേട്ടങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് മികച്ച ഭരണം ഉറപ്പുവരുത്തുന്നതിന് ആവിഷ്കരിച്ചത്. ഇതില്‍ പലതും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ‍ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുമായിരുന്നു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, അല്ലെങ്കില്‍ ഉജാല എന്നീ പദ്ധതികളെല്ലാം വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനും വികസനത്തിനും വേണ്ടിയുള്ളതായിരുന്നു.

ease

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആവിര്‍ഭാവത്തോടെ പണമിടപാടുകളും ഡിജിറ്റലായി മാറിക്കഴിഞ്ഞു. നല്ലൊരു ശതമാനം നഗരവാസികളും കറന്‍സി ഇടപാടുകളില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എളുപ്പത്തില്‍ മാറുകയും ചെയ്തു.

ease

ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ 700 സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്. എട്ട് മില്യണ്‍ ജനങ്ങള്‍ക്കാണ് ഈ സൗകര്യം നിലവില്‍ ലഭിക്കുന്നത്. ടെക് ഭീമന്‍ ഗൂഗിളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ സാമ്പത്തിക ഇടപാടുകള്‍ പരിഷ്കരിക്കുന്നത്.

ease

കറന്‍സി ഇടപാടുകള്‍ ഗണ്യമായി കുറയുന്നതിനൊപ്പം ഡിജിറ്റല്‍ ഇടപാടുകള്‍ ഗണ്യമായി വര്‍ധിക്കുന്നതിന് ഇത് സഹായിക്കുകയായിരുന്നു. ആദായനികുതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങളും രാജ്യത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടത്തിയിരുന്നു. ഇത് ആദായനികുതി സമര്‍പ്പിക്കാതെ വെട്ടിപ്പ് നടത്തുന്നവരില്‍ നിന്ന് നികുതി ഈടാക്കുന്നതിലേക്ക് നയിച്ചിരുന്നു. ഈ പണം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചിരുന്നു.

ease-of-living

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ ആരംഭിച്ച മറ്റൊരു പദ്ധതി സുപ്രധാന രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജിലോക്കര്‍ സംവിധാനമാണ്. വിവിധ ഔദ്യോഗിക രേഖകളാണ് ഇത്തരത്തില്‍ ഡിജി ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുക. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ക്ലൗഡിലാണ് ഇവ സൂക്ഷിച്ചുവെക്കാന്‍ സാധിക്കുക.

ease

സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ നല്‍കുന്ന രേഖകള്‍ സൂക്ഷിക്കാന്‍ ‍ഡിജിലോക്കറില്‍ 10 എബി സ്പേസാണ് ലഭിക്കുക. ഉപയോക്താക്കള്‍ക്ക് ​എളുപ്പത്തില്‍ രേഖകള്‍ അപ് ലോഡ് ചെയ്യാനും രജിസ്റ്റര്‍ ചെയ്ത ഏജന്‍സികള്‍ക്കോ വകുപ്പുകള്‍ക്കോ കൈമാറാനും സാധിക്കും.

ease

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന ഉമംഗ് ആപ്പും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ആപ്പ് ആരംഭിച്ചത്. ഗ്യാസ് ബുക്കിംഗ്, ആധാര്‍, ഇപിഎഫ്, പെന്‍ഷന്‍ എന്നീ സേവനങ്ങളാണ് ഉമംഗ് ആപ്പില്‍ ലഭിക്കുക.

English summary
The BJP government at Centre under Prime Minister Narendra Modi has launched several schemes and taken many initiatives to ensuring good governance, whoch was one of the key promises made in 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X