മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം
Recommended Video

തിരഞ്ഞെടുപ്പ് അടുക്കവേ ഭരണം നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നരേന്ദ്ര മോദിയും ബിജെപിയും. ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചതും പുല്‍വാമ ഭീകാരാക്രമണത്തിന് ബാലക്കോട്ടില്‍ മറുപടി നല്‍കിയതുമെല്ലാം ഭരണ നേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഭരണം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് തെളിയിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഭരണ നിര്‍വ്വഹണത്തില്‍ മോദി സര്‍ക്കാരിന് സര്‍വ്വേയില്‍ ലഭിച്ചത് ശരാശരിയിലും താഴെ മാര്‍ക്കാണ്. എന്‍ജിഎ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്സ് എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വ്വേ വിവരങ്ങളിലേക്ക്

പ്രതീക്ഷയറ്റ് ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതീക്ഷയിലാണ് എന്‍ഡിഎ. ഇടഞ്ഞ് നിന്ന സഖ്യകക്ഷികളെ മെരുക്കി മുന്നണിക്ക് കീഴില്‍ തന്നെ കൊണ്ടുവരാന്‍ സാധിച്ചെന്നതും ബാലക്കോട്ട് അടക്കമുള്ള വിഷയങ്ങള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലുമാണ് ബിജെപി.

ഞെട്ടിച്ച് സര്‍വ്വേ ഫലം
എന്നാല്‍ എഡിആര്‍ നടത്തിയ സര്‍വ്വേയില്‍ ബിജെപിക്ക് ഒട്ടും ആശ്വസിക്കാനുള്ള വകയില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.രാജ്യത്തെ 534 മണ്ഡലങ്ങളില്‍ 2018 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 2.73 ലക്ഷം വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

31 ചോദ്യങ്ങള്‍
മൂന്ന് വിഭാഗത്തില്‍ 31 ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ഉന്നയിച്ചത്. ഭരണ നിര്‍വ്വഹണ പ്രശ്നങ്ങളിലുള്ള ജനങ്ങളുടെ നിലപാട്, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍, വോട്ടിങ്ങ് സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്നിവയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

സ്വാധീനിക്കുന്നത്
പ്രതിരോധ വിഷയങ്ങളായ തീവ്രവാദമോ പട്ടാള ശാക്തീകരണമോ ഉപഗ്രഹ മേഖലയിലെ മുന്നേറ്റങ്ങളോ ഒന്നുമല്ല രാജ്യത്തെ വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ,അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഇതൊക്കെ തന്നെയാണ് പൗരന്റെ പ്രാഥമിക പരിഗണന.

പ്രധാന വിഷയം
സര്‍വ്വേയില്‍ പങ്കെടുത്ത് 46.80 ശതമാനം പേരും തൊഴിലില്ലായ്മ തന്നെയാണ് പ്രധാന വിഷയം എന്ന് അഭിപ്രായപ്പെട്ടു. 34.60 ശതമാനം പേര് ആരോഗ്യ മേഖലയ്ക്കും 30.50 ശതമാനം പേര് കുടിവെള്ളത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ 55 ശതമാനത്തില്‍ അധികം പേരും പ്രധാന്യം നല്കി.

ശരാശരിയില്‍ കുറവ്
മോദി സര്‍ക്കാരിന് ശരാശരിയില്‍ കുറവ് മാര്‍ക്ക് മാത്രമാണ് സര്‍വ്വേയില്‍ ലഭിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതി പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചു. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതില്‍ കേന്ദ്രത്തിന് ലഭിച്ച മാര്‍ക്ക് വെറും 2.15 മാത്രമായിരുന്നു.

വന്‍ ഫ്ളോപ്പ്
ആരോഗ്യ മേഖലയിലും ഏറെ കുറേ സമാനമായിരുന്നു മാര്‍ക്ക്. 2.35 മാര്‍ക്കാണ് അതിന് ലഭിച്ചത്. ഇതുകൂടാതെ നിയമ വിരുദ്ധ കയ്യേറ്റങ്ങള്‍ തടയല്‍, തീവ്രവാദം തടയല്‍, തൊഴില്‍ പരിശീലനം, ശക്തമായ പ്രതിരോധ സംവിധാനം, അഴിമതി തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാം സര്‍ക്കാര്‍ പരാജയമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

പുല്‍വാമയും ബാലക്കോട്ടും
അതേസമയം പ്രതിരോധ മേഖലയില്‍ സര്‍ക്കാരിന് കുറവ് മാര്‍ക്ക് ലഭിച്ചത് പുല്‍വാമ ഭീകരാക്രമണവും തുടര്‍ തിരിച്ചടികളും നടന്ന ദിവസങ്ങള്‍ക്ക് മുന്‍പുള്ള സര്‍വ്വേ ഫലമായതിനാലാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കര്‍ഷകരെ തുണച്ചില്ല
കര്‍ഷക സൗഹൃദ നയങ്ങളിലും മോദി സര്‍ക്കാരിന് ശരാശരി മാര്‍ക്ക് പോലും നേടാന്‍ കഴിഞ്ഞില്ല. കാര്‍ഷിക ആവശ്യത്തിനുള്ള ജലം (26.40%), കാര്‍ഷിക ലോണ്‍ (25.62%), കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായ വില (25.41%)എന്നിങ്ങനെയാണ് സര്‍വ്വേയില്‍ സ്കോര്‍ ലഭിച്ചത്.

തൊഴില്‍ തന്നെ
2017 ല്‍ എഡിആര്‍ സര്‍വ്വേയില്‍ 30 ശതമേനം പേരാണ് തൊഴില്‍ എന്ന ആവശ്യം ഉയര്‍ത്തിയിരുന്നതെങ്കില്‍ 2018 ല്‍ ഈ ആവശ്യം ഗണ്യമായി ഉയര്‍ന്നു. 2018 ല്‍ 56.67 ശതമാനം പേരാണ്. ദമന്‍ -ദിയു, പുതുച്ചേരി,ദാദ്ര - നാഗര്‍ ഹാവേലി എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിലാണ് എഡിആര്‍ സര്‍വേ നടത്തിയത്.

സര്‍വ്വേ ഫലങ്ങള്‍
അതേസമയം പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപി കനത്ത തിരിച്ചടി ഇത്തവണ നേരിട്ടേക്കുമെന്ന അഭിപ്രായമാണ് ഉയരുന്നത്. മോദി പ്രഭാവം ഇത്തവണ ബിജെപിയെ തുണയ്ക്കില്ലെന്നും അതേസമയം പുല്‍വാമ ഭീകാരക്രമണവും തുടര്‍ സംഭവങ്ങളും സര്‍ക്കാരിന് കച്ചിതുരുമ്പ് ആയേക്കാമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ട്.
-
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത്












Click it and Unblock the Notifications