• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ്'! രണ്ടര ലക്ഷം വോട്ടര്‍മാര്‍ പറയുന്നു! ഞെട്ടിച്ച് സര്‍വ്വേ ഫലം

 • By
cmsvideo
  മോദി സര്‍ക്കാര്‍ 'വന്‍ ഫ്ളോപ്പ് | Oneindia Malayalam

  തിരഞ്ഞെടുപ്പ് അടുക്കവേ ഭരണം നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് നരേന്ദ്ര മോദിയും ബിജെപിയും. ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചതും പുല്‍വാമ ഭീകാരാക്രമണത്തിന് ബാലക്കോട്ടില്‍ മറുപടി നല്‍കിയതുമെല്ലാം ഭരണ നേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഭരണം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് തെളിയിക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

  ട്വിസ്റ്റ്! രാഹുല്‍ ഗാന്ധി വയനാട്ടിലേക്കില്ല! പകരം ഉമ്മന്‍ ചാണ്ടി? ഇടപെട്ട് പ്രതിപക്ഷ നേതാവ്

  ബിജെപിക്ക് ഇരുട്ടടി! രണ്ട് ഉപാധ്യക്ഷന്‍മാര്‍ രാജിവെച്ചു! ചാക്കിട്ട് കോണ്‍ഗ്രസ്!

  ഭരണ നിര്‍വ്വഹണത്തില്‍ മോദി സര്‍ക്കാരിന് സര്‍വ്വേയില്‍ ലഭിച്ചത് ശരാശരിയിലും താഴെ മാര്‍ക്കാണ്. എന്‍ജിഎ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മ്സ് എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വ്വേ വിവരങ്ങളിലേക്ക്

   പ്രതീക്ഷയറ്റ് ബിജെപി

  പ്രതീക്ഷയറ്റ് ബിജെപി

  ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതീക്ഷയിലാണ് എന്‍ഡിഎ. ഇടഞ്ഞ് നിന്ന സഖ്യകക്ഷികളെ മെരുക്കി മുന്നണിക്ക് കീഴില്‍ തന്നെ കൊണ്ടുവരാന്‍ സാധിച്ചെന്നതും ബാലക്കോട്ട് അടക്കമുള്ള വിഷയങ്ങള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലുമാണ് ബിജെപി.

   ഞെട്ടിച്ച് സര്‍വ്വേ ഫലം

  ഞെട്ടിച്ച് സര്‍വ്വേ ഫലം

  എന്നാല്‍ എഡിആര്‍ നടത്തിയ സര്‍വ്വേയില്‍ ബിജെപിക്ക് ഒട്ടും ആശ്വസിക്കാനുള്ള വകയില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.രാജ്യത്തെ 534 മണ്ഡലങ്ങളില്‍ 2018 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 2.73 ലക്ഷം വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

   31 ചോദ്യങ്ങള്‍

  31 ചോദ്യങ്ങള്‍

  മൂന്ന് വിഭാഗത്തില്‍ 31 ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ഉന്നയിച്ചത്. ഭരണ നിര്‍വ്വഹണ പ്രശ്നങ്ങളിലുള്ള ജനങ്ങളുടെ നിലപാട്, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍, വോട്ടിങ്ങ് സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്നിവയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

   സ്വാധീനിക്കുന്നത്

  സ്വാധീനിക്കുന്നത്

  പ്രതിരോധ വിഷയങ്ങളായ തീവ്രവാദമോ പട്ടാള ശാക്തീകരണമോ ഉപഗ്രഹ മേഖലയിലെ മുന്നേറ്റങ്ങളോ ഒന്നുമല്ല രാജ്യത്തെ വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ,അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഇതൊക്കെ തന്നെയാണ് പൗരന്‍റെ പ്രാഥമിക പരിഗണന.

   പ്രധാന വിഷയം

  പ്രധാന വിഷയം

  സര്‍വ്വേയില്‍ പങ്കെടുത്ത് 46.80 ശതമാനം പേരും തൊഴിലില്ലായ്മ തന്നെയാണ് പ്രധാന വിഷയം എന്ന് അഭിപ്രായപ്പെട്ടു. 34.60 ശതമാനം പേര്‍ ആരോഗ്യ മേഖലയ്ക്കും 30.50 ശതമാനം പേര്‍ കുടിവെള്ളത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ 55 ശതമാനത്തില്‍ അധികം പേരും പ്രധാന്യം നല്‍കി.

   ശരാശരിയില്‍ കുറവ്

  ശരാശരിയില്‍ കുറവ്

  മോദി സര്‍ക്കാരിന് ശരാശരിയില്‍ കുറവ് മാര്‍ക്ക് മാത്രമാണ് സര്‍വ്വേയില്‍ ലഭിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതി പേരും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചു. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതില്‍ കേന്ദ്രത്തിന് ലഭിച്ച മാര്‍ക്ക് വെറും 2.15 മാത്രമായിരുന്നു.

   വന്‍ ഫ്ളോപ്പ്

  വന്‍ ഫ്ളോപ്പ്

  ആരോഗ്യ മേഖലയിലും ഏറെ കുറേ സമാനമായിരുന്നു മാര്‍ക്ക്. 2.35 മാര്‍ക്കാണ് അതിന് ലഭിച്ചത്. ഇതുകൂടാതെ നിയമ വിരുദ്ധ കയ്യേറ്റങ്ങള്‍ തടയല്‍, തീവ്രവാദം തടയല്‍, തൊഴില്‍ പരിശീലനം, ശക്തമായ പ്രതിരോധ സംവിധാനം, അഴിമതി തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാം സര്‍ക്കാര്‍ പരാജയമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

   പുല്‍വാമയും ബാലക്കോട്ടും

  പുല്‍വാമയും ബാലക്കോട്ടും

  അതേസമയം പ്രതിരോധ മേഖലയില്‍ സര്‍ക്കാരിന് കുറവ് മാര്‍ക്ക് ലഭിച്ചത് പുല്‍വാമ ഭീകരാക്രമണവും തുടര്‍ തിരിച്ചടികളും നടന്ന ദിവസങ്ങള്‍ക്ക് മുന്‍പുള്ള സര്‍വ്വേ ഫലമായതിനാലാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

   കര്‍ഷകരെ തുണച്ചില്ല

  കര്‍ഷകരെ തുണച്ചില്ല

  കര്‍ഷക സൗഹൃദ നയങ്ങളിലും മോദി സര്‍ക്കാരിന് ശരാശരി മാര്‍ക്ക് പോലും നേടാന്‍ കഴിഞ്ഞില്ല. കാര്‍ഷിക ആവശ്യത്തിനുള്ള ജലം (26.40%), കാര്‍ഷിക ലോണ്‍ (25.62%), കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായ വില (25.41%)എന്നിങ്ങനെയാണ് സര്‍വ്വേയില്‍ സ്കോര്‍ ലഭിച്ചത്.

   തൊഴില്‍ തന്നെ

  തൊഴില്‍ തന്നെ

  2017 ല്‍ എഡിആര്‍ സര്‍വ്വേയില്‍ 30 ശതമേനം പേരാണ് തൊഴില്‍ എന്ന ആവശ്യം ഉയര്‍ത്തിയിരുന്നതെങ്കില്‍ 2018 ല്‍ ഈ ആവശ്യം ഗണ്യമായി ഉയര്‍ന്നു. 2018 ല്‍ 56.67 ശതമാനം പേരാണ്. ദമന്‍ -ദിയു, പുതുച്ചേരി,ദാദ്ര - നാഗര്‍ ഹാവേലി എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിലാണ് എഡിആര്‍ സര്‍വേ നടത്തിയത്.

   സര്‍വ്വേ ഫലങ്ങള്‍

  സര്‍വ്വേ ഫലങ്ങള്‍

  അതേസമയം പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപി കനത്ത തിരിച്ചടി ഇത്തവണ നേരിട്ടേക്കുമെന്ന അഭിപ്രായമാണ് ഉയരുന്നത്. മോദി പ്രഭാവം ഇത്തവണ ബിജെപിയെ തുണയ്ക്കില്ലെന്നും അതേസമയം പുല്‍വാമ ഭീകാരക്രമണവും തുടര്‍ സംഭവങ്ങളും സര്‍ക്കാരിന് കച്ചിതുരുമ്പ് ആയേക്കാമെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ട്.

  പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ ജയം ഉറപ്പാക്കാന്‍ പിസി ജോര്‍ജ്ജും! എന്‍ഡിഎയിലേക്കെന്ന് പ്രഖ്യാപനം

  English summary
  Govt scores ‘below average’ in nationwide survey

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more